പ്ലാസ്റ്റിക് സര്‍ജറി ചികിത്സക്ക് മികച്ച സൗകര്യങ്ങളുമായി മിംസ്
കോഴിക്കോട്: പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ വിദഗ്ധനായ ഡോ. കെ.എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസിലെ പ്ലാസ്റ്റിക്, വാസ്‌കുലാര്‍, റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം നവീകരിച്ചതായി ആസ്റ്റര്‍ മിംസ് സി.ഇ.ഒ ഡോ. രാഹുല്‍ മേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊള്ളലേറ്റ ഭാഗങ്ങളുടെ പുനര്‍നിര്‍മാണം, അപകടങ്ങളില്‍ പരുക്കേറ്റവര്‍ക്കായി പുനര്‍ നിര്‍മ്മാണ ശസ്ത്രക്രിയ, സൗന്ദര്‍വര്‍ധക ശസ്ത്രക്രിയകള്‍,മൈക്രോമാക്രോ വാസ്‌കുലാര്‍ ശസ്ത്രക്രിയകള്‍ തുടങ്ങിയ ആസ്റ്റര്‍മിംസില്‍ ലഭ്യമാവുമെന്നും ഇത്തരം ശസ്ത്രക്രിയകള്‍ നടത്താന്‍ നിര്‍ധനര്‍ക്ക് മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായം ലഭ്യമാവുമെന്നും അദ്ദേഹം അറിയിച്ചു.
പ്ലാസ്റ്റിക് സര്‍ജറി എന്നത് വെറും സൗന്ദര്യവര്‍ധക ശസ്ത്രക്രിയയായി മാത്രം തെറ്റിദ്ധരിക്കപ്പടുന്ന സാഹചര്യമാണുള്ളതെന്നും എന്നാല്‍ അവയവ പുനര്‍നിര്‍മാണരംഗത്ത് വലിയ സാധ്യതകളുള്ള വൈവിധ്യമാര്‍ന്ന സങ്കീര്‍ണശസ്ത്രക്രിയകളാണ് പ്ലാസ്റ്ററി സര്‍ജറി വിഭാഗം ലഭ്യമാക്കുന്നതെന്ന് സെന്റര്‍ ഫോര്‍ പ്ലാസ്റ്റിക്‌വാസ്‌കുലാര്‍റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവി ഡോ. കെ എസ് കൃഷ്ണകുമാര്‍ അറിയിച്ചു. പൊള്ളലേറ്റ ഭാഗങ്ങളുടെ പുനര്‍ നിര്‍മാണത്തില്‍ മുറിവുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനക്ഷമതയില്ലായ്മയും വൈരൂപ്യവും ആധുനിക പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പരിഹരിക്കാന്‍ സാധിക്കും. ജന്മനാ ഉള്ള വൈകല്യങ്ങള്‍, വളര്‍ച്ചയില്‍ ഉണ്ടാവുന്ന ക്രമവിരുദ്ധ വ്യതിയാനങ്ങള്‍, പരുക്കുകള്‍, മുഴകള്‍, ശരീരഭാഗങ്ങളിലുണ്ടാവുന്ന പ്രവര്‍ത്തനവൈകല്യങ്ങള്‍ എന്നിവ ശസ്ത്രക്രിയയിലൂടെ മാറ്റിയെടുക്കാമെന്ന് കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. സാജു നാരായണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."