HOME
DETAILS
MAL
തലയോലപ്പറമ്പ് കൊലക്കേസ്: മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചില്ല
backup
December 17 2016 | 01:12 AM
തലയോലപ്പറമ്പ്: തലയോലപ്പറമ്പിലെ കാലായില്‍ മാത്തന് (48) വധക്കേസില്‍ മൃതദേഹം കുഴിച്ചിട്ടുവെന്ന് പറയുന്ന സ്ഥലത്ത് പൊലിസ് നടത്തിയ പരിശോധനയില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയില്ല.
പ്രതിയായ അനീഷിനൊപ്പം ജയില്‍ശിക്ഷ അനുഭവിച്ച സുഹൃത്ത് പൊലിസ് ഉദ്യോഗസ്ഥനും അനീഷിന്റെ പിതാവ് വാസുവിനും അയച്ച കത്താണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. 2008ല്‍ പണമിടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തായ മാത്തനെ അനീഷ് കൊന്ന് കുഴിച്ചുമൂടിയെന്നാണ് കത്തിലുള്ളത്.
നിലവില്‍ കള്ളനോട്ട് കേസില്‍ പ്രതിയായി ജയില്‍ശിക്ഷ അനുഭവിക്കുകയാണ് അനീഷ്. കത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് സുഹൃത്തിനെയും അനീഷിനെയും ചോദ്യംചെയ്തിരുന്നു. ഇതിനുശേഷം മകന്റെ കൊടുംക്രൂരതയില്‍ മനംനൊന്ത പിതാവ് കൊല്ലപ്പെട്ട മാത്തന്റെ മകള്‍ നൈസിയെ സമീപിച്ച് പിതാവിനെ കൊന്നത് മകന് അനീഷാണെന്ന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."