HOME
DETAILS
MAL
ആറന്മുള: മണ്ണ് നീക്കംചെയ്യാന്‍ അനുമതി
backup
December 17 2016 | 01:12 AM
പത്തനംതിട്ട: ആറന്മുള കോഴിത്തോട് പുനഃസ്ഥാപിക്കുന്നതിനായി 6,000 മെട്രിക്ക് ടണ്‍ മണ്ണ് നീക്കംചെയ്യാന്‍ അനുമതി നല്‍കിയതായി ഖനന വകുപ്പ്.
വിവരാവകാശ നിയമപ്രകാരം റഷീദ് ആനപ്പാറക്ക് പത്തനംതിട്ട ഖനന- ഭൂവിജ്ഞാന വകുപ്പ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഇതിന്റെ റോയല്‍റ്റി ഇനത്തില്‍ 12,0000 രൂപ സര്‍ക്കാരിന് ലഭിച്ചതായും വിവരാവകാശ രേഖയിലുണ്ട്.
4,000 മെട്രിക് ടണ്‍ മണ്ണ് ആലപ്പുഴ പള്ളിപ്പാട് പഞ്ചായത്തിലെ മണിമലമുക്ക്-പൊയ്യക്കര-വഴുതാനം റോഡിന്റെ പ്രവൃത്തികള്‍ക്കും 1,000 മെട്രിക്ക് ടണ്‍ പത്തനംതിട്ട വെട്ടിപ്പുറത്തെ സുബലാ പാര്‍ക്കിന്റെ നിര്‍മാണപ്രവൃത്തിക്കും വിനിയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."