കെ.എം.സി.സി കാരുണ്യത്തിന്റെ മാതൃക: തങ്ങള്‍
കോഴിക്കോട്: കെ.എം.സി.സി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് മുഴുവന്‍ സാമുദായിക വിഭാഗങ്ങള്‍ക്കും മാതൃകയായ പ്രവര്‍ത്തനങ്ങളെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സഊദി കെ.എം.സി.സിയുടെ കാരുണ്യദിനത്തിന്റെ ഭാഗമായി നടന്ന സാമൂഹ്യസുരക്ഷാ സഹായ വിതരണവും പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഊദി കെ.എം.സി.സിയുടെ ഹജ്ജ് സമയത്തെ സേവനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണ്. സമൂഹത്തിന്റെ എല്ലാ തുറകളിലും ഈ സേവനങ്ങള്‍ എത്തുന്നുണ്ടെന്നും തങ്ങള്‍ പറഞ്ഞു. സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള സഹായധനം മൂന്ന് കുടുംബങ്ങള്‍ക്ക് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു. മറ്റു കുടുംബങ്ങള്‍ക്കുള്ള ഫണ്ട് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജി തങ്ങളില്‍ നിന്ന് ഏറ്റുവാങ്ങി. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെ.കെ ബാവ, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കുട്ടി അഹമ്മദ് കുട്ടി സംസാരിച്ചു. സഊദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി. അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും കുന്നുമ്മല്‍ കോയ നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് നടന്ന സാമ്പത്തിക തൊഴില്‍ നയങ്ങളും പ്രവാസികളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തും ആഗോളതലത്തിലും സാമ്പത്തികസാഹചര്യങ്ങള്‍ മാറുന്നതിനാല്‍ പ്രവാസി കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളും മുന്‍ഗണനകളും മാറണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി സംഗമം മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. ഡോ.എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. വൈകിട്ട് നടന്ന സൗഹൃദ സംഗമം അറബ് ലീഗ് അംബാസിഡര്‍ ഡോ. മാസിദ് അല്‍ മസൂദി ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗം എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ടി.പി അബ്ദുല്ലക്കോയ മദനി, ഹുസൈന്‍ മടവൂര്‍ സംസാരിച്ചു. വിവിധ സെഷനുകളിലായി ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ്, സി.മോയിന്‍കുട്ടി, സാജിദ് നടുവണ്ണൂര്‍, കെ.പി ഇമ്പിച്ചിമമ്മുഹാജി, സി.വി.എം വാണിമേല്‍, സമദ് പെരുമണ്ണ, ഇബ്രാഹീം എളേറ്റില്‍, എസ്.എ.എം ബഷീര്‍, യു.എ നസീര്‍, സി.കെ.വി യൂസുഫ്, എസ്.വി ജലീല്‍, അബ്ദുല്‍റഹ്മാന്‍ തുറക്കല്‍, അലി മാനിപുരം, അസീസ് ചേളാരി, സി.പി ജോണ്‍, അഡ്വ.സെബാസ്റ്റ്യന്‍ പോള്‍, അഡ്വ.പി.എസ് ശ്രീധരന്‍പിള്ള, മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജന.സെക്രട്ടറി കെ.എന്‍.എ ഖാദര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."