കൃഷ്‌ണേന്ദുവിന് 'തുള്ളല്‍ ' കുടുംബകാര്യം
ചെറുവത്തൂര്‍: തുള്ളലിന്റെ വളര്‍ത്തച്ഛന്‍ മലബാര്‍ വി.രാമന്‍ നായരുടെയും പേരെടുത്ത നിരവധി തുള്ളല്‍ കലാകാരന്‍മാരുടെയും നാടാണ് കുട്ടമത്ത്. ഇവിടെ പൊന്‍മാലത്തെ കളിയരങ്ങില്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ ശേഷം ഒരു പെണ്‍കുട്ടിയുടെ തുള്ളല്‍ അരങ്ങേറ്റം നടന്നു. ചെറുവത്തൂര്‍ കുട്ടമത്ത് കൊത്തങ്കരയിലെ കൃഷ്‌ണേന്ദു സുനില്‍ കുമാറാണ് കാഴ്ചക്കാരുടെ മനം കവര്‍ന്നു തുള്ളിയത്. അച്ഛന്റെ തുള്ളലിനോടുള്ള താത്പര്യമാണ് ഈ മിടുക്കിയെ തുള്ളല്‍ വേദിയിലെത്തിച്ചത്. കൃഷ്‌ണേന്ദുവിന്റെ പിതാവ് സുനില്‍ മനിയേരി തുള്ളലിനെ കുറിച്ചുള്ള ഗവേഷണ പാതയിലാണ്.ഇതിലൂടെയാണ് തുള്ളല്‍ കലയില്‍ ഈ ആറാംതരം വിദ്യാര്‍ഥിനിക്ക് താത്പര്യം വര്‍ധിച്ചത്. തുള്ളലിലെ മഹാരഥന്മാരായ മലബാര്‍ വി രാമന്‍നായരും കന്യാടില്‍ കൃഷ്ണനായരുടെയും കച്ചമണി കിലുക്കിയ കുട്ടമത്ത് പൊന്‍മാലം വിഷ്ണുമൂര്‍ത്തി ക്ഷേത്ര സന്നിധിയിലായിരുന്നു കൃഷ്‌ണേന്ദുവിന്റെ തുള്ളല്‍ അരങ്ങേറ്റം.
കുഞ്ചന്‍ അവാര്‍ഡ് ജേതാവ് കുട്ടമത്തെ കലാമണ്ഡലം ജനാര്‍ദനന്റെ ശിക്ഷണത്തില്‍ ഒന്നര വര്‍ഷത്തെ പഠനത്തിനു ശേഷമായിരുന്നു അരങ്ങേറ്റം.
കല്യാണ സൗഗന്ധികമായിരുന്നു കഥ. ഹനുമാനെയും ഭീമസേനനെയും കൃഷ്‌ണേന്ദു തന്‍മയത്വത്തോടെ അവതരിപ്പിച്ചത് പ്രേക്ഷകരില്‍ നവ്യാനുഭുതി പകര്‍ന്നു. അരങ്ങേറ്റത്തിനു ശേഷം നടന്ന ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് തളിയില്‍ നാരായണ പൊതുവാള്‍ കൃഷ്‌ണേന്ദുവിനു ഉപഹാരം നല്‍കി.
കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ് ജേതാവ് വെണ്ണോളി കുഞ്ഞികൃഷ്ണ പൊതുവാള്‍ പൊന്നാടയണിയിച്ചു. മുതുവടത്ത് വിജയന്‍ അധ്യക്ഷത വഹിച്ചു. തുള്ളല്‍ രംഗത്തെ പ്രമുഖരായ കലാമണ്ഡലം പ്രഭാകരന്‍, കമ്പാടില്‍ കുഞ്ഞിരാമന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."