HOME
DETAILS
MAL
പാതയോരത്തെ മദ്യവില്പന: കോടതി വിധി അനുഗ്രഹമായി കാണണമെന്ന് കുഞ്ഞാലിക്കുട്ടി
backup
December 17 2016 | 01:12 AM
കോഴിക്കോട്: ദേശീയ, സംസ്ഥാന പാതയോരത്തെ ബാറുകളും മദ്യഷാപ്പുകളും അടച്ചുപൂട്ടണമെന്ന സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോടതി വിധി ഒരു അനുഗ്രഹമായി കണ്ട് അതു നടപ്പില്‍വരുത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഘട്ടംഘട്ടമായി മദ്യ നിരോധനം നടത്തുകയെന്ന നയമായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റേത്. സുപ്രിംകോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്നാണ് തനിക്കു പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവ് അട്ടിമറിക്കാന്‍ ബാര്‍ മുതലാളിമാര്‍ പിരിവു തുടങ്ങിയെന്ന ബാറുടമ ബിജുരമേശിന്റെ പ്രതികരണത്തോട് പ്രതികരിക്കാന്‍ കുഞ്ഞാലിക്കുട്ടി തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."