കാഞ്ഞങ്ങാട്ടെ ഓവുചാലുകള്‍ ഉപയോഗ്യമാക്കിയില്ല
കാഞ്ഞങ്ങാട് : മഴക്കാലം വരുന്നതോടെ കാഞ്ഞങ്ങാട് നഗരം വെള്ളത്തില്‍ മുങ്ങും.
കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ഇവിടെ വേനല്‍മഴ രണ്ടു മണിക്കൂര്‍ പെയ്താല്‍ പെയ്താല്‍ പോലും നഗരം വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയാണ്.
മലിന ജലം ഒഴുകി പോകാനുള്ള ഓടകള്‍ മുഴുവനും അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇത് ഉപയോഗ്യമാക്കാനുള്ള നടപടികള്‍ നഗരസഭാധികൃതര്‍ സ്വീകരിച്ചിട്ടില്ല.മഴ നന്നായൊന്നു പെയ്താല്‍ നഗരം വെള്ളത്തില്‍ മുങ്ങി കിടക്കുന്നതോടെ നഗരത്തിലെത്തുന്ന യാത്രക്കാരും,വാഹനങ്ങളും വെള്ളത്തില്‍ മുങ്ങിയുള്ള ഓട്ടമാണ് കാണാന്‍ സാധിക്കുക. ഇതിനിടെ കെ എസ് ടി പി റോഡ് നിര്‍മ്മാണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് പുതിയ ഓട സ്ഥാപിക്കുമെന്ന കണക്കു കൂട്ടലില്‍ പഴയ ഓട നന്നാക്കാതെ ഒഴിഞ്ഞു മാറിയ നഗരസഭാ അധികൃതര്‍ വെട്ടിലായി.നഗരത്തില്‍ റോഡ് പണി തുടങ്ങിയെങ്കിലും അത് പാതി വഴിയില്‍ ഉപേക്ഷിച്ച് കെ എസ് ടി പിയും മുങ്ങിയതോടെ നഗരസഭ ചെകുത്താനും കടലിനും ഇടയില്‍ പെട്ട അവസ്ഥയിലാവുകയും ചെയ്തു.
ഇതിനു പുറമേ റോഡ് പണിയുടെ പേരില്‍ നഗരത്തില്‍ നിന്നും വെട്ടിമാറ്റിയ മരക്കുറ്റികള്‍ പിഴുതെടുത്ത ഭാഗത്ത് ഉള്ള കുഴികള്‍ നന്നായി നികത്താത്തതും,ഇതിനു മുകളില്‍ ടാറിംഗ് നടത്താത്തതും മഴ വരുന്നതോടെ യാത്രക്കാര്‍ക്ക് മറ്റൊരു ദുരിതം കൂടി സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."