കെ -ടെറ്റ് യോഗ്യത: നിലപാട് വ്യക്തമാക്കാതെ സര്‍ക്കാര്‍
ചെറുവത്തൂര്‍: കെ- ടെറ്റ് യോഗ്യത വിഷയം നിയമയുദ്ധങ്ങളിലേക്ക് കടക്കുമ്പോഴും നിലപാട് വ്യക്തമാക്കാതെ സര്‍ക്കാര്‍. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകരാകാന്‍ തങ്ങള്‍ക്കു മാത്രമേ യോഗ്യതയുള്ളൂ എന്ന വാദവുമായി കെ- ടെറ്റ് യോഗ്യത നേടിയവര്‍ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്. പി.എസ്.സി യുടെ എല്‍.പി യു.പി അധ്യാപക പരീക്ഷകള്‍ പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയിലേക്ക് കഴിഞ്ഞ ദിവസം കാര്യങ്ങള്‍ എത്തുകയും ചെയ്തു. ഏറെ പരിശ്രമിച്ചു വിജയം നേടിയ തങ്ങള്‍ക്ക് അധ്യാപക നിയമനങ്ങളില്‍ പരിഗണന നല്‍കണം എന്നതാണ് യോഗ്യത നേടിയവരുടെ വാദം. അങ്ങനെ പരിഗണന നല്‍കുന്നില്ലെങ്കില്‍ വര്‍ഷാവര്‍ഷം ഉയര്‍ന്ന ഫീസ് വാങ്ങി പരീക്ഷ നടത്തുന്നത് എന്തിനാണെന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നു. എന്നാല്‍ ടി.ടി.സി, ബി.എഡ് തുടങ്ങിയ അധ്യാപക യോഗ്യതാ പരീക്ഷകള്‍ വിജയിച്ചെത്തിയ തങ്ങളെ വീണ്ടും മറ്റൊരു യോഗ്യതാ പരീക്ഷ എഴുതിക്കുന്നതിലെ യുക്തി എന്താണെന്നാണ് ഒരുവിഭാഗം ഉദ്യോഗാര്‍ത്ഥികളുടെ ചോദ്യം. ഈ വാദങ്ങള്‍ ശക്തിപ്പെടുന്നതിനിടയിലും ഈ വിഷയത്തില്‍ വ്യക്തതയില്ലാത്തതും ഉദ്യോഗാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്നതുമായ നിരവധി നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റിന് ഏഴുവര്‍ഷം മാത്രമേ കാലാവധിയുള്ളൂ എന്നതാണ് പ്രധാന പ്രശ്‌നമായി നിലനില്‍ക്കുന്നത്. കേരളത്തില്‍ മറ്റൊരു അധ്യാപകയോഗ്യതാ പരീക്ഷയ്ക്കും നിലവില്ലാത്തതാണ് ഇത്തരത്തിലൊരു നിബന്ധന. 2012 മുതല്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ 2018 നകം ടെറ്റ് യോഗ്യത നേടണമെന്ന ഉത്തരവാണ് ഇപ്പോള്‍ നിലവിലുള്ളത്. മുന്‍വര്‍ഷങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിരുന്നുവെങ്കിലും ഇനി അതുണ്ടാകില്ല എന്നാണു വ്യക്തമാക്കിയിരിക്കുന്നത്. അപ്പോള്‍ ഈ കാലയളവില്‍ യോഗ്യത നേടാനായില്ലെങ്കില്‍ അത്തരം അധ്യാപകരുടെ ഭാവി എന്താകുമെന്നതാണ് മറ്റൊരു ആശങ്ക. പൊതുവിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ അധ്യാപകരും ടെറ്റ് യോഗ്യത നേടണമെന്ന നിര്‍ദേശം ആദ്യം നിലവിലുണ്ടായിരുന്നു. എന്നാല്‍ അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് പിന്‍വലിച്ചു. അധ്യാപക ജോലിയില്‍ തുടരുന്നവര്‍ എന്ന നിലയില്‍ ആ ഇളവു തങ്ങള്‍ക്കും ലഭിക്കണമെന്ന നിലപാടിലാണ് 2012 നു ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍. യോഗ്യതയുമായി ബന്ധപ്പെട്ട മറ്റൊരു അവ്യക്തത കൂടി കെ -ടെറ്റുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് നിലവില്‍ പി.എസ്.യുടെ യു.പി.എസ്.എ പരീക്ഷയെഴുതാം. എന്നാല്‍ യു.പി വിഭാഗം കെ- ടെറ്റ് പരീക്ഷയെഴുതാനുള്ള യോഗ്യതയായി നിഷ്‌കര്‍ഷിച്ചിരിക്കുന്നത് ടി.ടി.സി യും ബിരുദവുമാണ്. അതായത് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടാലും, ഡിഗ്രി ഇല്ലാത്തതിന്റെ പേരില്‍ ഇവര്‍ക്ക് കെ -ടെറ്റ് പരീക്ഷ എഴുതാന്‍ കഴിയാതെ വരും. ഒരേ പരീക്ഷയ്ക്ക് രണ്ടു യോഗ്യതകള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതിലെ വിരോധാഭാസവും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. എല്‍.പി യു പി പരീക്ഷ നിയമന നടപടികള്‍ തടഞ്ഞ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് ഇന്ന് പി.എസ്.സി യു.പി പരീക്ഷ മുടക്കമില്ലാതെ നടക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് പരിഗണന വേണമെന്ന വാദവുമായി നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് യോഗ്യത നേടിയവരുടെ തീരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."