കേരളത്തില്‍ സമ്പൂര്‍ണ ഭരണസ്തംഭനം: ചെന്നിത്തല
തിരുവനന്തപുരം: കേരളത്തില്‍ സമ്പൂര്‍ണ ഭരണസ്തംഭനമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പോര് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഉന്നത ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥന്‍മാര്‍ തമ്മിലുള്ള ചക്കളത്തി പോരാട്ടം എല്ലാ സീമകളും ലംഘിച്ച് മുന്നേറുമ്പോള്‍ മുഖ്യമന്ത്രി ഗാഢനിദ്രയിലാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസ് ഒരു വശത്തും, അഡീ. ചീഫ് സെക്രട്ടറിമാരായ ടോം ജോസും, കെ.എം എബ്രഹാമും മറുവശത്തുമായി പോരാട്ടം തുടങ്ങിയിട്ട് മാസങ്ങളായി.
കെ.എം എബ്രഹാമിനെതിരേ തെളിവു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് അന്വേഷണം നടത്തി കണ്ടെത്തിയ വിജിലന്‍സ് എസ്.പി ലീവില്‍ പോയതായി അറിയുന്നു.
ആരെങ്കിലും ഭീഷണിപ്പെടുത്തിയതാണോ അദ്ദേഹം ലീവില്‍ പോകാന്‍ കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. 41 ദിവസത്തിനകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ്.
62 ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇ.പി ജയരാജനെതിരേയുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് ആരെ പേടിച്ചാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കണം. പഴയ ആവേശമൊന്നും വിജിലന്‍സ് ഡയറക്ടര്‍ക്കില്ല. സംസ്ഥാനത്തെ വിജിലന്‍സ് സംവിധാനം വെന്റിലേറ്ററിലായെന്നതിന് തെളിവാണത്. മുന്‍ ഗതാഗത കമ്മിഷണര്‍ ആര്‍. ശ്രീലേഖയ്‌ക്കെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ഏതോ ഉദ്യോഗസ്ഥരില്ലാത്തതിനാലാണ് തീരുമാനമെടുക്കാന്‍ കഴിയാത്തതെന്നാണ് ചീഫ് സെക്രട്ടറി കോടതിയില്‍ പറഞ്ഞത്. റേഷന്‍ വിതരണം ഏറക്കുറേ നിലച്ചു കഴിഞ്ഞു.
കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷനുമില്ല, ശമ്പളവുമില്ല. നോട്ടുനിരോധനത്തിലൂടെ മോദി രാജ്യം നശിപ്പിക്കുന്നപോലെ, റേഷന്‍ നല്‍കാതെ ഇവിടെ ക്ഷാമമുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തില്‍ ഭരണം നടക്കുന്നില്ല.
ഇതിനെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."