പാക് സൈന്യം ബംഗ്ലാദേശില്‍ നടത്തിയത് നാസികള്‍ക്കു സമാനമായ അതിക്രമങ്ങള്‍: വി.കെ സിങ്
ന്യൂഡല്‍ഹി: 45-ാമത് വിജയദിവസ് ദിനമായ ഇന്നലെ പാക്ക് സൈന്യത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി.കെ സിങ്. 1971ല്‍ അന്നത്തെ കിഴക്കന്‍ പാക്കിസ്താനായ ഇന്നത്തെ ബംഗ്ലാദേശില്‍ പാക് സൈന്യം നടത്തിയ അതിക്രമങ്ങള്‍ നാസികളുടെ ക്രൂരകൃത്യങ്ങള്‍ക്കു സമാനമാണെന്ന് അദ്ദേഹം ആരോപിച്ചു.
വിജയ ദിവസിന്റെ ഭാഗമായി ഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു സിങ്. 1971ല്‍ 13 ദിവസം നീണ്ട യുദ്ധത്തിനൊടുവില്‍ ഇന്ത്യന്‍ സൈന്യം പാക് സൈന്യത്തെ കിഴക്കന്‍ പാക്ക് പ്രവിശ്യയില്‍നിന്നു തുരത്തുകയായിരുന്നു. ബംഗ്ലാദേശ് സ്വാതന്ത്ര്യ യുദ്ധം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
യുദ്ധകാലത്തുണ്ടായിരുന്നവരില്‍ ഇന്നു ജീവിച്ചിരിപ്പുള്ളവര്‍ പാക് സൈന്യം നടത്തിയ ക്രൂരകൃത്യങ്ങള്‍ മറക്കില്ല. ലോകം മറന്നുകഴിഞ്ഞതരം ആക്രമണങ്ങളാണ് അന്ന് പാകിസ്താന്‍ ബംഗ്ലാദേശില്‍ നടത്തിയതെന്നും വി.കെ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."