കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ: ഡി.എം.കെ നേതാവ് എം. കരുണാനിധിയെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടയിലും ശ്വാസനാളത്തിലുമുള്ള അണുബാധയെ തുടര്‍ന്നു വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കരുണാനിധിയെ പ്രവേശിപ്പിച്ചത്.
അണുബാധ നീക്കാനുള്ള ശ്വാസനാള ശസ്ത്രക്രിയ ആരംഭിച്ചതായും അദ്ദേഹത്തിന്റെ നില ഭേദപ്പെട്ടിട്ടുണ്ടെന്നും കാവേരി ആശുപത്രി എക്സിക്യൂട്ടിവ് ഡയരക്ടര്‍ ഡോ. എസ് അരവിന്ദന് പറഞ്ഞു. ഇക്കഴിഞ്ഞ ഒന്നിനും നിര്‍ജലീകരണത്തിനും പോഷകക്കുറവിനും അദ്ദേഹത്തെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഒക്ടോബര്‍ 25നുണ്ടായ ഗുളിക അലര്‍ജിയെ തുടര്‍ന്നു കഴിഞ്ഞ 40 ദിവസത്തോളമായി കരുണാനിധി പൊതുരംഗത്തുനിന്ന് അപ്രത്യക്ഷനാണ്. എന്നാല്‍, 20ന് ചെന്നൈയില്‍ നടക്കുന്ന ഡി.എം.കെയുടെ നിര്‍ണായക ജനറല്‍ ബോഡിയില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."