ഗള്‍ഫില്‍ എ.പി മുഹമ്മദ് മുസ്ലിയാര് അനുസ്മരണം നടത്തി
മനാമ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ കുമരംപുത്തൂര്‍ മുഹമ്മദ് മുസ്്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് ഗള്‍ഫിലെങ്ങും പ്രാര്‍ഥനാ സദസ്സുകളും അനുസ്മരണ ചടങ്ങുകളും നടന്നു.
സമസ്ത പോഷക സംഘടനകളുടെയും വിവിധ പ്രവാസി സംഘടനകളുടെയും നേതൃത്വത്തിലാണ് മയ്യിത്ത് നിസ്കാരവും അനുശോചന യോഗങ്ങളും നടത്തിയത്.
സമസ്ത ബഹ്റൈന്‍ ആസ്ഥാനത്ത് നടന്ന ഖത്്മുല്‍ ഖുര്‍ആന്‍ ദിക്റ് ദുആ മജ് ലിസിനും മയ്യിത്ത് നിസ്കാരത്തിനും സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീന് കോയ തങ്ങള്‍ നേതൃത്വം നല്കി. സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും സുന്നി സെന്റര്‍, ഇസ്ലാമിക് സെന്റര്‍ ആസ്ഥാനങ്ങളിലും പള്ളികളിലും മയ്യിത്ത് നിസ്കാരവും അനുശോചന യോഗങ്ങളും സംഘടിപ്പിച്ചു.
കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ ബശീര്‍ ഫൈസി ദേശമംഗലം അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.
ഉസ്മാന് ദാരിമിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."