ഭിന്നലിംഗക്കാരിയുടെ മുഖചിത്രവുമായി നാഷനല്‍ ജ്യോഗ്രഫിക് മാഗസിന്‍
വാഷിങ്ടണ്‍: നാഷനല്‍ ജ്യോഗ്രഫിക് മാഗസിനിന്റെ 2017 പുതുവര്‍ഷ പതിപ്പില്‍ മുഖചിത്രമായി ഭിന്നലിംഗക്കാരിയുടെ ചിത്രം. ചരിത്രത്തിലാദ്യമായാണ് ഭിന്നലിംഗക്കാരിയുടെ ചിത്രം ആഗോളതലത്തില്‍ പ്രസിദ്ധമായ മാസികയുടെ കവറില്‍ ഉള്‍പ്പെടുന്നത്. ഏഴു വയസ്സുകാരി അവ്‌റി ജാക്‌സണിന്റെ ചിത്രമാണ് ഭിന്നലിംഗക്കാരെ കുറിച്ചുള്ള പ്രത്യേക പതിപ്പില്‍ പുറത്തിറങ്ങുന്നത്. ലിംഗവിപ്ലവം എന്നാണ് പ്രത്യേക പതിപ്പിന്റെ തലവാചകം. പിങ്ക് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ആത്മവിശ്വാസത്തോടെ പോസ് ചെയ്ത കുട്ടിയാണ് ചിത്രത്തിലുള്ളത്.
'ഒരു പെണ്‍കുട്ടിയായി ഇരിക്കുന്നതില്‍ ഏറ്റവും മികച്ച കാര്യം, ഇപ്പോള്‍ എനിക്ക് ആണ്‍കുട്ടിയായി നടിക്കേണ്ട എന്നതാണ്.' അവ്‌റി പറയുന്നു. സ്ത്രീത്വം എന്നത് ലോകത്തെ കോടിക്കണക്കിന് പേര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിയുന്നതാണെന്നും അവള്‍ പറയുന്നു. ഭിന്നലിംഗക്കാരെ നിയമപരമായി അംഗീകരിച്ച ആദ്യ യു.എസ് സംസ്ഥാനമാണ് ഒറിഗോണ്‍.
സെലിബ്രിറ്റികള്‍ക്ക് പകരം സാധാരണക്കാരെ മുന്നോട്ടു കൊണ്ടുവരണമെന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്ന് മാഗസിന്‍ എഡിറ്റര്‍ പറഞ്ഞു.
2016 ലാണ് ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ആഗോളതലത്തില്‍ ചര്‍ച്ചകള്‍ സജീവമായത്. ഇവരെ സമൂഹത്തില്‍ അംഗീകരിക്കാന്‍ വിവിധ രാജ്യങ്ങളും സംഘടനകളും നീക്കം നടത്തുന്നതിനിടെയാണ് മാസികയുടെ വിപ്ലവകരമായ ചുവടുവയ്‌പ്പെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."