അലെപ്പോ ഒഴിപ്പിക്കല്‍ സിറിയ നിര്‍ത്തിവച്ചു
ദമസ്കസ്: വിമത സൈനിക സാന്നിധ്യം അവശേഷിക്കുന്ന കിഴക്കന്‍ അലെപ്പോയുടെ ഭാഗങ്ങളില്‍ നിന്ന് സിവിലിയന്മാര് ഉള്‍പ്പെടെയുള്ളവരെ ഒഴിപ്പിക്കുന്ന നടപടി സിറിയന്‍ സൈന്യം നിര്‍ത്തിവച്ചു.
പ്രതിപക്ഷം സിറിയന്‍ സര്‍ക്കാരുമായുണ്ടാക്കിയ ഉടമ്പടി ലംഘിച്ചെന്നാരോപിച്ചാണ് നടപടിയെന്ന് സിറിയന്‍ സുരക്ഷാ സേനയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെയാണ് സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചത്. ഇതുമൂലം തെരുവില്‍ മരിച്ചവരുടെ മൃതദേഹങ്ങളും കൂടിക്കിടക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് മുതലായിരുന്നു സിറിയന്‍ സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചത്.
ബുധനാഴ്ച വിമത സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയായിരുന്നു ഒഴിപ്പിക്കലിന് വഴിതെളിഞ്ഞത്. സിറിയന്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ വിമതര്‍ നടത്തിയ വെടിവയ്പ്പാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് സിറിയന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഔദ്യോഗിക ടെലിവിഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."