HOME
DETAILS
MAL
ഫിലിപ്പീന്‍സ് കര്‍ഷകര്‍ക്ക് ചൈന 10 ടണ്‍ നെല്‍വിത്ത് വിതരണം ചെയ്തു
backup
December 17 2016 | 05:12 AM
മനില: രാജ്യത്തുണ്ടായ കൊടുങ്കാറ്റില്‍ കൃഷി നശിക്കപ്പെട്ട ഫിലിപ്പീന്‍സ് കര്‍ഷകര്‍ക്ക് ആശ്വാസമായി ചൈന. 10 ടണ്‍ നെല്‍ വിത്തുകളാണ് കര്‍ഷര്‍ക്ക് ചൈന വിതരണം ചെയ്യുന്നത്. ഇത് നാലാം തവണയാണ് ഫിലിപ്പീന്‍സിലുണ്ടായ കൊടുങ്കാറ്റില്‍ കൃഷി നാശത്തിലായ കര്‍ഷകരെ ചൈന സഹായിക്കുന്നത്.
കൊടുങ്കാറ്റില്‍ കടുത്ത കൃഷിനാശമുണ്ടായ അറോറ പ്രവിശ്യയിലാണ് കൂടുതല്‍ ഇത്തവണ വിതരണം നടത്തുക. കൂടാതെ കാരെനിലും ഹൈമയിലും നടത്തുമെന്ന് മനിലയിലെ ചൈനീസ് എംബസി അധികൃതര്‍ വ്യക്തമാക്കി.
നമ്മുടെ ഫിലിപ്പിന് സുഹൃത്തുക്കളെ ഇത്തരം ആപത്ഘട്ടങ്ങളിലാണ് സഹായിക്കേണ്ടത്. അത് ഒരു സുഹൃത്ത് എന്ന നിലയില്‍ ചൈന ചെയ്യുന്നുവെന്ന് ഫിലിപ്പീന്‍സിലെ ചൈനീസ് അംബാസിഡര്‍ സാഒ ജിയാന്ഹുഅ നെല്‍വിത്ത് വിതരണച്ചടങ്ങില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."