HOME
DETAILS

'ധീരമായ തീരുമാനം'; നോട്ട് നിരോധനത്തെ പുകഴ്ത്തി വീണ്ടും അരുണ്‍ ജയ്റ്റ്‌ലി

  
backup
December 17 2016 | 06:12 AM

%e0%b4%a7%e0%b5%80%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8

 

ന്യൂഡല്‍ഹി: നോട്ട് നിരോധനം വന്ന് ഒന്നരമാസം പിന്നിടുമ്പോഴും പ്രശ്‌ന പരിഹാരമായില്ലെങ്കിലും സ്വയം പുകഴ്ത്തലുകള്‍ ഒഴിവാക്കാതെ കേന്ദ്ര സര്‍ക്കാര്‍. നോട്ട് നിരോധനത്തെ ധീരമായ തീരുമാനമെന്നു വിശേഷിപ്പിച്ചാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വീണ്ടും ന്യായീകരിക്കുന്നത്.

നോട്ട് അസാധുവാക്കല്‍ തീരുമാനമെടുക്കാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ശക്തിയുണ്ടെന്നും ദുര്‍ബലമായൊരു സമ്പദ് വ്യവസ്ഥയല്ല ഇതെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 89-ാം വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മള്‍ ഹ്രസ്വകാല ബുദ്ധിമുട്ട് സഹിക്കാന്‍ തയ്യാറായാല്‍ ദീര്‍ഘകാല നേട്ടം ലഭിക്കുമെന്നും ജയ്റ്റ്‌ലി ആവര്‍ത്തിച്ചു.

നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ട് നിരോധനത്തെത്തുടര്‍ന്ന് പണം ആവശ്യത്തിനു കിട്ടാതെ ഇപ്പോഴും ജനങ്ങള്‍ വലയുകയാണ്. 50 ദിവസമാണ് എല്ലാം ശരിയാവാന്‍ മോദി ചോദിച്ചതെങ്കിലും സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് തിരിച്ചുവരാന്‍ എട്ടു മാസമെങ്കിലും എടുക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നോട്ട് നിരോധന വിഷയത്തില്‍ സഭയ്ക്കകത്ത് മോദി മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് പാര്‍ലമെന്റ് ശീതകാല സമ്മേളനം ബഹളമയമായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago