HOME
DETAILS
MAL
രാഹുല്‍ ഗാന്ധി കരുണാനിധിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു
backup
December 17 2016 | 06:12 AM
ചെന്നൈ: ആശുപത്രിയില്‍ കഴിയുന്ന ഡി.എം.കെ അധ്യക്ഷന്‍ എം കരുണാനിധിയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. പെട്ടെന്നു സുഖം പ്രാപിക്കട്ടേയെന്നും സുഖമാവട്ടേയെന്നും നേരിട്ട് ആശംസിക്കാനാണ് താന്‍ എത്തിയതെന്ന് രാഹുല്‍ സന്ദര്‍ശന ശേഷം പറഞ്ഞു.
വ്യാഴാഴ്ചയാണ് 93 കാരനായ കരുണാനിധി രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ശ്വാസക്കുഴല്‍, നെഞ്ച് എന്നിവിടങ്ങളിലെ അണുബാധ മൂലം ശ്വാസോഛ്വാസ പ്രശ്നം ഉണ്ടായതിനെത്തുടര്ന്നാണിത്.
മൂന്നാഴ്ചക്കിടെ ഇതു രണ്ടാമത്തെ തവണയാണ് കരുണാനിധിയെ ആശുപത്രിയിലെത്തിക്കുന്നത്. ജയലളിതയുടെ മരണത്തില്‍ കരുണാനിധി അനുശോചനം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."