ബഹ്‌റൈന്‍ ദേശീയ ദിനത്തില്‍ കെ.എം.സി.സി നടത്തുന്ന ത്രിദിന രക്തദാനത്തിന് തുടക്കമായി
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ കെ.എം.സി.സി സംഘടിപ്പിക്കുന്ന ത്രിദിന രക്തദാന ക്യാമ്പിന് ഉജ്ജ്വല തുടക്കം.
സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ നടന്ന രക്തദാന ക്യാമ്പില്‍ നിരവധി പ്രവാസികളാണ് ജീവരക്തം സമര്‍പ്പിച്ച് ദേശീയ ദിനത്തിന് അഭിവാദ്യം നല്‍കിയത്.
രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം അഹ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്തയായിരുന്നു.
ബഹ്‌റൈന്‍ എന്ന ഒരു അന്യ രാജ്യത്ത് രക്തദാനത്തിന് ആവേശപൂര്‍വ്വം മുന്നോട്ടു വന്ന പ്രവാസി മലയാളികളെയെല്ലാം അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ ആഴത്തില്‍ വേരുകളുള്ള സ്‌നേഹ ബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ് കെ എം സി സി ദേശീയ ദിനത്തില്‍ കാഴ്ച വച്ച ഈ രക്ത ദാന ക്യാമ്പെന്നു അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത പറഞ്ഞു.
രക്ത ദാനം ജീവ ദാനം തയൊണ്. അനേകം പേരുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഈ സംരംഭത്തിനു മുന്‍കൈയ്യെടുക്കുന്ന കെ എം സി സിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അന്നം തരുന്ന നാടിന് ജീവ രക്തം സമ്മാനം' എന്ന തലവാചകത്തില്‍ നടന്ന രക്ത ദാന ക്യാമ്പിന്റെ ആദ്യദിനത്തില്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് 150 തില്‍ പരം ആളുകളാണ് രക്തം നല്‍കിയത്. ബാക്കിയുള്ളവര്‍ അടുത്ത ദിവസങ്ങളിലെ ക്യാമ്പുകളില്‍ പങ്കെടുത്ത് രക്തദാനം നടത്തും
ബഹ്‌റൈനിലെ മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്രുദ്ദീന്‍ കോയ തങ്ങള്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, പാരാജോ കട്രി മാനേജര്‍ അമീര്‍, സിറാജ് കൊട്ടാരക്കര, ജാഫര്‍ മൈദാനി, ഇന്ത്യന്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ഇഖ്ബാല്‍, കെ ടി സലിം, ലത്തീഫ് ആയഞ്ചേരി, അസീല്‍ അബ്ദുറഹിമാന്‍, ജമാല്‍ കുറ്റിക്കാട്ടില്‍, ടി എന്‍ സെയ്ദ്, സുഹൈല്‍ മേലടി തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ആശംസകളറിയിച്ചു..
പ്രഥമ ദിനത്തിലെ ക്യാമ്പ് സമാപന ചടങ്ങില്‍ കെ എം സി സി പ്രസിഡന്റ് എസ് വി ജലീല്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സ്വാഗതവും കണ്‍വീനര്‍ എ പി ഫൈസല്‍ നന്ദിയും പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എസ് വി ജലീല്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ട്രഷറര്‍ ഹബീബ് റഹ്മാന്‍, സല്‍മാനിയ ട്രേഡ് ബാങ്ക് മേധാവി ഫഖ്രിയ ദര്‍വിഷ്, സംസ്ഥാന ഭാരവാഹികളായ കരിം കുളമുള്ളതില്‍, സൈഫുദ്ദീന്‍ തൃശൂര്‍, ഷുസുദ്ധീന്‍ വെള്ളികുളങ്ങര, ടി പി മുഹമ്മദലി, സിദ്ധീഖ് കണ്ണൂര്‍, മൊയ്തീന്‍കുട്ടി കൊണ്ടോട്ടി, കെ പി മുസ്തഫ, റസാഖ് മൂഴിക്കല്‍, ഒ വി അബ്ദുല്ല, ഇബ്രാഹിം പുറക്കാട്ടിരി, എ പി ഫൈസല്‍, റിയാസ് ഫരീദ, ഫൈസല്‍ കോ'പ്പള്ളി, സൂപ്പി ജീലാനി, ഇ പി മഹ്മൂദ് ഹാജി, നാസര്‍ ഹാജി പുളിയാവ്, അസ്‌ലം വടകര, സലാം മമ്പാട്ടുമൂല, ഷറഫുദ്ദീന്‍ മാരായമംഗലം, ഷംസു പാനൂര്‍, റഫീഖ് നാദാപുരം, പി കെ ഇസ്ഹാഖ്, ഫൈസല്‍ ചെറുവണ്ണൂര്‍, നവാസ് കൊല്ലം, ഇബ്രാഹിം കരിയാട്, ഒ കെ കാസിം, ആവള അഹ്മദ്, ഇക്ബാല്‍ താനൂര്‍, റഫീഖ് കാസര്‍ക്കോട്, ഷംസുദ്ദീന്‍ വിയൂര്‍,അബൂബക്കര്‍ ഹാജി, കാസിം നൊച്ചാട്, മൗസല്‍ മൂപ്പന്‍, ഇ പി ഷമിം, അഷ്‌റഫ് തോടൂര്‍, ഷിഹാബ് മലപ്പുറം, റഷീദ് വാഴയില്‍, ലത്തീഫ് കൊയിലാണ്ടി, ഷഹീര്‍ കാടാമ്പള്ളി, അനസ് കോറോത്ത്, ഖാദര്‍ മൂല, റഷീദ് തൃശൂര്‍, നൗഫല്‍ കണ്ണൂര്‍, അഹ്മദ് കണ്ണൂര്‍, എം ടി അഹ്മദ്, എസ് കെ നാസര്‍, ഇസ്മായില്‍ പയ്യൂര്‍, മുനീര്‍ ഒഞ്ചിയം, റിയാസ് പേരാമ്പ്ര, സിദ്ദീഖ് കണ്ണൂര്‍, ഖാലിദ് കണ്ണൂര്‍, ടി പി നൗഷാദ്, സിദ്ദിഖ് കാടാമ്പള്ളി, ലത്തീഫ് തളിപ്പറമ്പ്, അബൂബക്കര്‍ പാറക്കടവ്, അഷ്‌കര്‍ വടകര, ഹുസൈന്‍ വടകര, ഫദീല മൂസ ഹാജി തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
അടുത്ത ദിവസം ബഹ്‌റൈന്‍ ബി ഡി എഫ് ഹോസ്പിറ്റലിലും തുടര്‍ന്ന് മുഹറഖിലെ കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും രക്തദാന ക്യാമ്പുകള്‍ നടക്കും.
ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയവുമായും ബഹ്‌റൈന്‍ ഡിഫന്‍സ് ഹോസ്പിറ്റലുമായും സഹകരിച്ച് പ്രമുഖ ട്രാവല്‍സ്‌കൂള്‍ ബാഗ് നിര്‍മാതാക്കളായ പാരാജോണിന്റെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 00973 39841984, 33161984, 39881099 എീ നമ്പറുകളിലും സൗജന്യ വാഹന സേവനം ആവശ്യമുള്ളവര്‍ 00973 33189006, 33782478 എീ നമ്പറുകളിലും ബന്ധപ്പെടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."