വലപ്പാട് പഞ്ചായത്തിന്റെ സര്‍വേ അവസാന ഘട്ടത്തില്‍
തൃപ്രയാര്‍: വലപ്പാട് ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സര്‍വേ അവസാന ഘട്ടത്തിലെത്തിയതായി പ്രസിഡന്റ് ഇ.കെ തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോസ്റ്റ്ഫോര്‍ഡും, തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ പി.ജി പ്ലാനിങ് വിദ്യാര്‍ഥികളും സംയുക്തമായാണ് സര്‍വേ നടത്തിയത്. വലപ്പാട് ബീച്ച് ടൂറിസം ഉള്‍പ്പടെ പതിനെട്ട് മേഖലകളാക്കി തിരിച്ച് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ സമഗ്രവികസന രൂപരേഖയുടെ കരട് നാളെ വലപ്പാട് ചന്തപ്പടിയിലെ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പൊതുയോഗത്തില്‍ അവതരിപ്പിക്കും. ഗീതാഗോപി എം.എല്‍.എ യോഗം ഉദ്ഘാടനം ചെയും. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ഡോ.എം.ആര് സുഭാഷിണി അധ്യക്ഷയാകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് അറിയിച്ചു. തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സി.എ ബിന്ദു, സി.കെ കുട്ടന്, ജയഭാരതി ഭാസ്കരന്, അബ്ദുള്‍ മജീദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."