ലഹരിക്കെതിരേ 'വിമുക്തി 'പദ്ധതി നടപ്പിലാക്കണമെന്ന് എം.എല്‍.എ
ചാവക്കാട്: യുവാക്കള്‍ക്കിടയില്‍ മദ്യത്തിന്റേയും മയക്കുമരുന്നിന്റെയും ഉപയോഗം തടയാന്‍ സര്‍ക്കാരിന്റെ 'വിമുക്തി 'പദ്ധതി നടപ്പിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആത്മാര്‍ഥമായി ശ്രമിക്കണമെന്ന് കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് എക്സൈസ് വകുപ്പ് സംഘടിപ്പിച്ച ഗുരുവായൂര്‍ നിയോജക മണ്ഡലം തല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തടയാന്‍ എക്സൈസ് വകുപ്പ് നിരന്തരം റെയ്ഡുകള്‍ സംഘടിപ്പിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. വാടാനപള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ പ്രദീപ് കുമാര്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉമ്മര്‍, തഹസില്‍ദാര്‍ എം.ബി ഗിരീഷ്, ചാവക്കാട് നഗരസഭാ വൈസ് ചെയര്പേഴ്സന് മഞ്ജുഷ സുരേഷ്, ഒരു മനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."