HOME
DETAILS

കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍

  
backup
December 17 2016 | 18:12 PM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d-4


കക്കൂസ് മാലിന്യം ജനവാസ കേന്ദ്രത്തില്‍ തള്ളുന്നു

ചാവക്കാട്: നഗരത്തിലെ കക്കൂസ് മാലിന്യം ജനവാസ കേന്ദ്രത്തില്‍ തള്ളുന്നത് പതിവാകുന്നു. എടക്കഴിയൂര്‍ അവിയൂര്‍ വളയംതോട് റോഡില്‍ താമരത്ത് ഫസലുവിന്റെ വീടിനു സമീപത്താണ് രാത്രിയുടെ മറവിലെത്തിയ ലോറി മാലിന്യം തള്ളിയത്.
മേഖലയില്‍ പല ഭാഗത്തും അസഹ്യമായ ദുര്‍ഗന്ധമുയരുകയാണ്. ടാങ്കര്‍ തള്ളിയ മാലിന്യം ജനവാസ കേന്ദ്രത്തിലായതിനാല്‍ പകര്‍ച്ച വ്യാധിക്കും കാരണമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞയാഴ്ച്ച തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡിലെ  ശുദ്ധജലമൊഴുകുന്ന കാനക്ക് സമീപമാണ് ഇത്തരത്തില്‍ കക്കൂസ് മാലിന്യം തള്ളിയത്.
രാവിലെ മുതല്‍ ദുര്‍ഗന്ധമുയര്‍ന്നതോടെ നഗരസഭാ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പ്രദേശത്ത് ബ്ലീച്ചിങ് പൗഡറിട്ടാണ് നാട്ടുകാരുടെ ആശങ്ക പരിഹരിക്കാന്‍ ശ്രമിച്ചത്. മേഖലയില്‍ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. നേരത്തെ കുരഞ്ഞിയൂരില്‍ പാടത്ത് മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ പിടികൂടിയിരുന്നു. രാത്രി സമയത്താണ് നഗരത്തില്‍ നിന്ന് ടാങ്കര്‍ ലോറികള്‍ പുറപ്പെടുന്നത്. ആളില്ലാത്ത സ്ഥലം നോക്കിയാണ് മോട്ടോര്‍ വച്ച് മാലിന്യം തള്ളുന്നത്.

വിസര്‍ജ്യം തള്ളിയതായി പരാതി


മാള: ഹരിത കേരളം പദ്ധതിയില്‍ ശുചീകരിച്ചതോട്ടില്‍ മനുഷ്യവിസര്‍ജ്യം തള്ളിയതായി പരാതി.
മാള  കുഴൂര്‍ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന അറപ്പാക്കുളം പാലത്തിനു സമീപമാണ് സംഭവം.
ജനവാസ മേഖലയില്‍ വാഹനത്തില്‍ എത്തിയാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം പി.കെ രാധാകൃഷ്ണന്‍ മാള പൊലിസില്‍ പരാതി നല്‍കി.




കുടുംബ സംഗമം ഇന്ന്

കുന്നംകുളം: കടവല്ലൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ മീലാദ് സമ്മേളനവും കുടുംബ സംഗമവും ഇന്ന് നടക്കും. രാവിലെ 9 ന് തുടങ്ങുന്ന കുടുംബസംഗമം കെ.കെ സുലൈമാന്‍ ദാരിമി ഉദ്ഘാടനം ചെയും. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ക്ക് വേണ്ടി പ്രാര്‍ഥനാ സദസ്സും സംഘടിപ്പിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി ക്ലാസെടുക്കും.




കണ്‍വന്‍ഷന്‍

കൊടുങ്ങല്ലൂര്‍: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ലോകമലേശ്വരം യൂനിറ്റ് വനിതാ കണ്‍വന്‍ഷന്‍ നടത്തി. ജില്ലാ വനിത ജോ.സെക്രട്ടറി എം.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ടി.കെ. സുരേന്ദ്രന്‍ അധ്യക്ഷനായി. കെ. അജിത മുഖ്യപ്രഭാഷണം നടത്തി, ജില്ലാ നോട്ടറി കെ.എം നൂര്‍ജഹാന്‍ നിയമോപദേശം നല്‍കി. പി.കെ ശശി, എന്‍.എ കുഞ്ഞുമൊയ്തീന്‍, കെ.ആര്‍ സിന്ധ, എസ്. ഭാര്‍ഗവന്‍പിള്ള, പി. സുലേഖ, വി.എസ്. പ്രീതി  പ്രസംഗിച്ചു.

പഠന ശിബിരം ഇന്ന്

ചാവക്കാട്: ചാവക്കാട് വനിതാ സഹകരണ സംഘം പൊതു യോഗവും പഠന ശിബിരവും ഇന്ന് വൈകിട്ട് നാല് മണിക്ക് മണത്തല ശ്രീ നാരായണ ഗുരു മന്ദിരത്തില്‍ വച്ച് നടക്കും. ആരോഗ്യ ജീവിതത്തിനു ആയുര്‍വേദവും യോഗയും എന്ന വിഷയത്തില്‍ ഗുരുവായൂര്‍ ആയുര്‍വേദ ആശുപത്രി ചീഫ് ഫിസിഷ്യന്‍ ഡോക്ടര്‍ അമ്മിണി ക്ലാസ് അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് അഡ്വ. തേര്‍ളി അശോകന്‍ അറിയിച്ചു.


ഓഫിസ് ഉദ്ഘാടനം

പഴയന്നൂര്‍: എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് ആന്റ് ഇസ്‌ലാമിക് സെന്റര്‍ പഴയന്നൂര്‍ മേഖല ഓഫിസ് ഇന്ന് വൈകുന്നേരം നാല് മണിക്ക് പഴയന്നൂര്‍ ബദരിയ്യ ജുമാ മസ്ജിദില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ ലക്കിടി ഉദ്ഘാടനം ചെയ്യും. പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ശ്രീജയന്‍ അധ്യക്ഷനാവും. ഏഴ് മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂറില്‍ മുഹമ്മദ് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും.



പരിശീലനം നല്‍കി

പെരിഞ്ഞനം: പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ ജൈവ കൃഷി പദ്ധതിയുടെ ഭാഗമായി ജെ.എ.പി ക്ലസ്റ്റര്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. പച്ചക്കറി വിളകളിലും വാഴയിലും ഉള്ള നല്ല കാര്‍ഷിക പരിചരണ മുറകള്‍ ഉപയോഗിച്ചുള്ള കൃഷി രീതിയെ സംബന്ധിച്ച് ഇളങ്കുന്നപ്പുഴ കൃഷി ഓഫിസര്‍ വിദ്യാ ഗോപിനാഥ് ക്ലാസ് നയിച്ചു.

ജനപ്രതിനിധിയെ
നായ കടിച്ചു

അരിമ്പൂര്‍: അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് അംഗം കെ പ്രസീതിനെ നായ ഓടിച്ചിട്ട് കടിച്ചു. ഇരു കാല്‍പാദത്തിലും കടിയേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രതിരോധ കുത്തിവയ്പിന് വിധേയനാക്കി. ഇന്നലെ രാവിലെ കൂട്ടാല ക്ഷേത്ര പരിസരത്ത് വച്ച് സമീപ വീട്ടിലെ നായയാണ് കടിച്ചത്.

സഹായം നല്‍കി

മതിലകം: പാര്‍വതി എന്ന ഒന്നര വയസുകാരിയുടെ കിഡ്‌നിമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ബെനവലന്റ് സ്‌കീമിലൂടെ ധനസഹായമായി 25000 രൂപ പുതിയകാവ് യൂനിറ്റ് പ്രസിഡന്റ് പി.കെ ധര്‍മ്മരാജ് ചികില്‍സാ സഹായ സമിതി കണ്‍വീനറും മതിലകം പഞ്ചായത്ത് മെമ്പറുമായ അജിത്കുമാറിനു കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  22 days ago