വാഹനം ഉപയോഗിക്കാനറിയാത്തതാണ് അപകടങ്ങള്‍ക്ക് കാരണം: ആര്‍. നിശാന്തിനി ഐ.പി.എസ്
തൃശൂര്‍: ജനങ്ങളുടെ ബാഹുല്യവും വാഹനങ്ങളുടെ വര്‍ധനവും റോഡുകളുടെ അവസ്ഥയും കണക്കിലെടുക്കാതെ റോഡുപയോഗിക്കുന്നവരാണ് മിക്ക വാഹനാപകടങ്ങള്‍ക്കും കാരണക്കാരെന്ന് ജില്ലാ പൊലിസ് മേധാവി ആര്‍.നിശാന്തിനി ഐ.പി.എസ് പറഞ്ഞു.
റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കിഴൂര്‍ വിവേകാനന്ദ കോളജില്‍ സംഘടിപ്പിച്ച റോഡ് സുരക്ഷാ സമ്മേളനവും, മാതൃകാ ഡ്രൈവര്‍മാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നവര്‍.
സ്വയം രക്ഷക്കു വേണ്ടിയുള്ള റോഡുനിയമങ്ങളെകുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളിലൂടെ ഒരു പരിധി വരെ പരിഹാരം കണ്ടെത്താനാകും. കഴിഞ്ഞ 11 വര്‍ഷക്കാലത്തെ സേവനത്തിനിടയില്‍ നിരവധി റോഡപകടങ്ങളുടെ അന്വേഷണച്ചുമതല നടത്തിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും അപകടങ്ങളെ നേരിട്ട് കണ്ടിട്ടില്ല.
അത്തരത്തിലുള്ള ഒരവസരവും ഉണ്ടാകരുതെന്നാണ് ആഗ്രഹം. ഇക്കാര്യത്തില്‍ റാഫ് ഏറ്റെടുത്തിട്ടുള്ള ദൗത്യം മാതൃകാപരമാണെന്നവര്‍ കൂട്ടിച്ചേര്‍ത്തു.
റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദു അധ്യക്ഷനായി. മാതൃകാ ഡ്രൈവര്‍മാരായ കെ.ജെ ജോസ്്, ബിജു നട്ടേക്കാടന്‍, സാനി റെജി, കെ.എം സുകുമാരന്‍, പി.വി ഉണ്ണികൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡോ: കെ കൃഷ്ണകുമാരി ഫോട്ടോ പ്രദര്‍ശനം നിര്‍വഹിച്ചു. രചനാ മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി.സച്ചിദാന്ദന്‍ വിതരണം ചെയ്തു.
മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ ടി.എം ഇബ്രാഹിം കുട്ടി റോഡുസുരക്ഷാ ക്ലാസ്സെടുത്തു. ജില്ലാ പ്രസിഡന്റ്് വേണു കരിക്കാട്, സംസ്ഥാന ഭാരവാഹികളായ കെ.പി ബാബു ഷരീഫ്, ഏ.ടി സെയ്തലവി, ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കര്‍, പഞ്ചായത്ത് മെമ്പര്‍ ശ്രീധരന്‍ മുക്കാലിക്കന്‍, സി.ജി കാര്‍ത്തികേയന്‍, കെ.എല്‍ ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.എച്ച്.കെ മുഹമ്മദ് സ്വാഗതവും ട്രഷറര്‍ ടി.ഐ.കെ മൊയ്തു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."