തൃപ്പാളൂരില്‍ ദേശീയപാതയ്ക്ക് കുറുകെ മേല്‍നടപ്പാത വരുന്നു
ആലത്തൂര്‍: ദേശീയപാതക്ക് കുറുകെ തൃപ്പാളൂരില്‍ മേല്‍ നടപ്പാത പണിയുന്നു. കൂടാതെ കുളവന്‍ മുക്ക്, കണ്ണാടി, പിരിവ്ശാല എന്നീ സ്ഥലങ്ങളിലും മേല്‍ നടപ്പാത പണിയുന്നുണ്ട്. കഞ്ചിക്കോട് സ്്കൂളിനടുത്ത് പണിത മാതൃകയിലാണ് തൃപ്പാളൂര്‍ ബസ്സ് സ്റ്റോപ്പില്‍ ദേശീയപാതക്ക്് കുറുകെ 7 മീറ്റര്‍ ഉയരത്തിലും 2 മീറ്റര്‍ വീതിയിലുമുള്ള നടപ്പാതയുടെ പണി ആരംഭിച്ചത്. റെയില്‍വെ സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോമിന് മുകളിലുള്ള പാലം പോലെ കാല്‍നട യാത്രക്കാര്‍ക്ക് ദേശീയപാത മുറിച്ച് കടക്കാനാണ് ഇങ്ങിനെ പണിയുന്നത്. കാല്‍നടയാത്രക്കാര്‍ ദേശീയപാത മുറിച്ച് കടക്കുമ്പോഴുള്ള അപകടം ഒഴിവാക്കാന്‍ ഇത് ഏറെ സഹായകരമാകും. കോണ്‍ക്രീറ്റ് കാലുകളിലും ഇരുമ്പ് കാലുകളിലും മേല്‍ക്കൂരയോട് കൂടിയാണ് പാലത്തിന്റെ നിര്‍മ്മാണം. ദേശീയപാത നിര്‍മ്മാണ കമ്പനിയായ കെ.എന്‍.ആര്. കണ്സ്ട്രക്ഷന്സിന്നാണ് മേല്‍പാലങ്ങളുടെയും നിര്‍മാണ ചുമതല. ദേശീയപാത പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായിട്ടാണ് ഇവയും നിര്‍മ്മിക്കുന്നത്്. നാലുവരിയായ ദേശീയപാത മുറിച്ച് കടക്കുമ്പോള്‍ അപകടങ്ങള്‍ ഇവിടങ്ങളിലൊക്കെ പതിവാണ്്. കുളവന്‍മുക്കിലുള്ള മേല്‍നടപ്പാതയുടെ കാര്യം അടിപ്പാത(അണ്ടര്‍പാസ്) വേണമെന്ന ആവശ്യവും നാട്ടുകാര്‍ക്കുണ്ട്. തര്‍ക്കത്തിലായാല്‍ നടപ്പാതയുടെ നിര്‍മാണം വൈകും. തൃപ്പാളൂരിലെ മേല്നടപ്പാതക്ക് 50 ഓളം പടികളാണ് പണിയാന്‍ ഉദേശിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."