ബഹുസ്വരത നിലനിര്‍ത്താന്‍ രാജ്യം ഒറ്റക്കെട്ടായി മുന്നേറണമെന്ന്
പാലക്കാട്: രാജ്യത്തിന്റെ വലിയ സവിശേഷതയായ ജനാധിപത്വവും മതേതരത്വവും ബഹുസ്വരതയും ഇന്ന് മുമ്പെന്നെത്തേക്കാളും വെല്ലുവിളി നേരിടുന്നതായും അതിനെ ഒറ്റക്കെട്ടായി ബുദ്ധിപരമായും ചിന്താപരമായും ചെറുത്തു തോല്‍പ്പിക്കാന്‍ സമൂഹം ഒറ്റ കെട്ടായി മുന്നേറണമെന്ന് ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സദസ് ആഹ്വാനം ചെയ്തു.
ദേശീയത വൈകാരികപരമായി മാറി അന്യനോടുളള അസഹിഷ്ണുത മൂലം സംഹാരാത്മകമാവരുതെന്ന് ഒ.അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. 2017 ജനുവരി 22ന് കോട്ടമൈതാനിയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് ഫൈന്‍ സെന്ററില്‍ 'മതം, മതേതരത്വം, ബഹുസ്വരത' എന്ന തലക്കെട്ടില്‍ സാംസ്‌കാരിക സദസ് സംഘടിപ്പിച്ചത് .
അബ്ദുള്‍ ഹകീം നദ്‌വി അധ്യക്ഷനായി. തെന്നിലാപുരം രാധാകൃഷ്ണന്‍, പ്രൊഫ. മുരളി, അഡ്വ. ഗിരീഷ് നൊച്ചുളളി, പ്രൊഫ. ശോഭാ റാണി, പി.വി. വിജയ രാഘവന്‍, അഡ്വ. അക്ബറലി, വിളയോടി വേണുഗോപാല്‍, അഡ്വ. മാത്യു തോമസ്, വാസുദേവനുണ്ണി മാഷ് സംസാരിച്ചു. പ്രൊഫ. അബൂബക്കര്‍, ചേറ്റൂര്‍ രാധാകൃഷ്ണന്‍, ഡോ. മന്നാര്‍ ജി. രാധാകൃഷ്ണന്‍, എഞ്ചി.ഫാറൂഖ്, വി.പി. നിജാമുദ്ദീന്‍, സിദ്ധീഖ്, അഡ്വ. സുധീര്‍, അഡ്വ. പ്രംകുമാര്‍, അബൂ ഫൈസല്‍, എം. സുലൈമാന്‍ പങ്കെടുത്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ എം. ദില്‍ഷാദ് അലി സ്വാഗതവും ബഷീര്‍ ഹസന്‍ നദ് വി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."