കാട്ടാനശല്യം; സമരത്തിനൊരുങ്ങി നാട്ടുകാര്‍
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ കാട്ടാന പ്രശ്നം പരിഹരിക്കാതെ അനന്തമായി പോവുന്നതില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് താലൂക്ക് കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ഹൈവെ ഉപരോധമുള്‍പ്പെടെ സമരങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനും സമരം ശക്തമാക്കുന്നതിനും പ്രാദേശികമായി 10 കര്‍ഷക സമിതികള്‍ രൂപീകരിക്കാനും തീരുമാനിച്ചു.
യോഗം ബ്ലോക്ക് പഞ്ചായത്തംഗം രാജന് ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ. ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് അഷറഫ്, എം.ടി ജോസഫ്, സാബുഐപ്പ്, അബ്ദുറഹിമാന്, ജോസ് കൊല്ലിയില്‍, വി. കൃഷ്ണന്, രവി, ബഷീര്‍, ബാബു, മുഹമ്മദ് സംബന്ധിച്ചു. കര്‍ഷക സംരക്ഷണ സമിതി അംഗങ്ങളായി അഡ്വ.ജേക്കബ് സെബാസ്റ്റ്യന്‍, എം.ടി ജോസഫ്, സാബുഐപ്പ്, അബ്ദുറഹിമാന്, ജോസ് കൊല്ലിയില്‍, എം,കെ അബൂബക്കര്‍ തിരഞ്ഞെടുത്തു.
മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ച കര്‍ഷകര്‍ക്ക് അടിയന്തിരമായി ധനസഹായ വിതരണം ചെയ്യണമെന്നും, കാട്ടാനകള്‍ നാട്ടിലിറങ്ങാതിരക്കാനുളള പരിഹാരം കാണണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം പഞ്ചായത്തംഗം ടി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. മെമ്പര്‍ രാധാകൃഷ്ണന് അധ്യക്ഷനായി. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി ടി.കെ ഫൈസല്‍ (ചെയര്‍), ബാബു (വൈ.ചെയ), രാധാകൃഷ്ണന് (കണ്), നൗഷാദ് ചേലഞ്ചേരി (ജോ.കണ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."