നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി നിയുക്ത ഡി.സി.സി പ്രസിഡന്റ്
കൊല്ലം: മണ്മറഞ്ഞ കോണ്‍ഗ്രസ് നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി നിയുക്ത ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ. നേതാക്കളായ ആര്.ശങ്കര്‍, സി.കേശവന്, ടി.എം.വര്‍ഗ്ഗീസ്, കുമ്പളത്ത് ശങ്കുപ്പിള്ള, എ.എ.റഹീം, തോപ്പില്‍ രവി, സി.കെ.തങ്കപ്പന് തുടങ്ങിയവരുടെയും നവോഥാന നായകന് അയ്യങ്കാളിയുടെയും സ്മൃതികുടീരങ്ങളിലാണ് പുഷ്പാര്‍ച്ചന നടത്തിയത്. മണ്മറഞ്ഞ നേതാക്കളില്‍ പലരുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
ഡി.സി.സി. വൈസ് പ്രസിഡന്റുമാരായ എസ്.വിപിനചന്ദ്രന്‍, പി.ജര്‍മിയാസ്, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി.ജയപ്രകാശ്, എന്‍.ഉണ്ണികൃഷ്ണന്, വൈ.ഷാജഹാന്, കൃഷ്ണവേണി ശര്‍മ്മ, കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ആര്.രമണന്, കടപ്പാക്കട മണ്ഡലം പ്രസിഡന്റ് കോതേത്ത് ഭാസുരന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ 11 ന് ബിന്ദുകൃഷ്ണ കൊല്ലം ഡി.സി.സി പ്രസിഡന്റായി ചുമതലയേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."