ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം:പ്രതി പിടിയില്‍
കരുനാഗപ്പള്ളി: നിരവധി ക്ഷേത്ര മോഷണ കേസുകളിലും മറ്റും പ്രതിയായ കല്ലുകടവ് മൈനാഗപ്പള്ളി തുപ്പായിവിളപുറത്ത് വീട്ടില്‍ തുളസീധരന്‍പിള്ള(36)യെ കരുനാഗപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തു.ഇയാള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആദിനാട് വടക്ക് ഒറ്റ തെങ്ങില്‍ ഭദ്രാഭഗവതി ക്ഷേത്രത്തില്‍ നിന്നും ഡി.വി.ഡി പ്ലയര്‍, ക്ലോക്ക്, കാണിക്കവഞ്ചി എന്നിവ മോഷ്ടിച്ചിരുന്നു. കല്ലേലിഭാഗം പട്ടക്കാവ് മാടന്‍ കാവിലെ വഞ്ചി കുത്തി പൊളിച്ച് അതില്‍ ഉണ്ടായിരുന്ന 3000 രൂപയും മോഷ്ടിച്ചു. അടൂര്‍, ഏനാത്ത്, പന്തളം, പത്തനാപുരം, ശാസ്താംകോട്ട ,കായംകുളം തുടങ്ങിയ പൊലിസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ മോഷണക്കുറ്റത്തിന് കേസുകളുള്ളതായി പൊലിസ് പറഞ്ഞു. മോഷണവസ്തുക്കളില്‍ പലതും ഇയാള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നു കണ്ടെത്തി.
കരുനാഗപ്പള്ളി എസ്.ഐ രാജേഷ്, ബ്രിജിത്ത്‌ലാല്‍, പ്രസന്നകുമാര്‍, എ .സി. പി. ഒ മാരായ രാജേഷ്, നന്ദകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."