HOME
DETAILS

പൊലിസിന്റെ മിന്നല്‍ പരിശോധന; 39 പേര്‍ അറസ്റ്റില്‍

  
backup
December 17 2016 | 19:12 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6

 


കൊട്ടാരക്കര: സിറ്റി പൊലിസ് കമ്മീഷണര്‍ സതീശ് ബീനോ യുടെ നിര്‍ദേശാനുസരണം കഴിഞ്ഞ ദിവസം റൂറല്‍ പൊലിസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കൊട്ടാരക്കര സബ് ഡിവിഷനില്‍ 39 പേരെ അറസ്റ്റു ചെയ്തു. നിരവധിപേര്‍ക്കെതിരേ കേസുമെടുത്തിട്ടുണ്ട്. കൊട്ടാരക്കര ഡി.വൈ.എസ്സ്.പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിനും, പൊതു സ്ഥലത്ത് മദ്യപിച്ചതിനും, മദ്യലഹരിയില്‍ പൊതുജനശല്യം ഉണ്ടാക്കിയവര്‍ക്കും, സ്ത്രീകളെ ശല്യം ചെയ്തവര്‍ക്കും, അനധികൃതപുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയവര്‍ക്കുമെതിരെയാണ് നടപടിയെടുത്തത്.
സബ് ഡിവിഷനില്‍ കുണ്ടറ പൊലിസ് സ്റ്റേഷനില്‍ 19, ഈസ്റ്റ് കല്ലട പൊലിസ് സ്റ്റേഷനില്‍ 13 , ശാസ്താംകോട്ട പൊലിസ് സ്റ്റേഷനില്‍ 16, ശൂരനാട് പൊലിസ് സ്റ്റേഷനില്‍ 10 , കൊട്ടാരക്കര പൊലിസ് സ്റ്റേഷനില്‍ 18 , പുത്തൂര്‍ പൊലിസ് സ്റ്റേഷനില്‍ 11, എഴുകോണ്‍ പൊലിസ് സ്റ്റേഷനില്‍ 16 , പൂയപ്പളളി പൊലിസ് സ്റ്റേഷനില്‍ 15 എന്നിങ്ങനെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൂടാതെ എല്ലാ സ്റ്റേഷനുകളിലുംകൂടി നിയമലംഘനം നടത്തി വാഹനം ഓടിച്ചവര്‍ക്കെതിരെ 328 പെറ്റി കേസുകളും, സ്ത്രീകളെ ശല്യം ചെയ്ത പൂവാലന്‍മാര്‍ക്കെതിരെ 14 പെറ്റി കേസുകളും എടുത്തു. 38 വാറണ്ടു പ്രതികളേയും ദീര്‍ഘനാളായി ഒളിവില്‍ കഴിഞ്ഞുവന്ന കിഴക്കേകല്ലട സ്വദേശിയായ വാറണ്ട് പ്രതിയേയും അറസ്റ്റ് ചെയ്തതായും ഡി.വൈ.എസ്.പി അറിയിച്ചു. സി.ഐ മാരായ എ. പ്രസാദ്, ഷൈനുതോമസ്, ബിനുകുമാര്‍ എസ്.ഐ മാരായ രജീഷ്‌കുമാര്‍, ഷുക്കൂര്‍, രാജീവ്, ജോസഫ് ലിയോണ്‍, ശിവപ്രകാശ്, സുധീഷ്, അനില്‍കുമാര്‍, അബ്ദുള്‍ മനാഫ്, സാബുജി തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 minutes ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago