HOME
DETAILS
MAL
പ്രതിഷേധ സംഗമം
backup
December 17 2016 | 19:12 PM
അഞ്ചല്‍: ബി.ജെ.പി-കോണ്‍ഗ്രസ് നേതൃത്വത്തില്‍ സി.ബി.ഐയെ കൂട്ടുപിടിച്ച് സി.പി.എം നേതാക്കളെ കള്ളക്കേസില്‍ ഉള്പ്പെടുത്തുന്നുവെന്നാരോപിച്ച് സി.പി.എം അഞ്ചല്‍ ഏരിയാ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ജയമോഹന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സംഗമം മുന്‍മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്തു. സി.ബി.ഐ എന്നാല്‍ ദേവേന്ദ്രന്മാരല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ചട്ടുകം മാത്രമാണ് സി.ബി.ഐയെന്നും എളമരം കരീം പറഞ്ഞു. സി.പി.എം നേതാക്കളായ കൊല്ലായി സുദേവന്, ജോര്‍ജ് മാത്യു, വി.എസ് സതീഷ്, അഡ്വ. രവീന്ദ്രനാഥ്, രഞ്ജു സുരേഷ്, സുജാ ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."