പുലവര്‍ സര്‍ഫുദ്ദീന്റെ വിയോഗം; മലയാള-തമിഴ് ഗാനരചനക്ക് വന്‍നഷ്ടം
പുതുനഗരം: ചരിത്രത്തിന്റെ ഭാഗം കൂടിയായ പുലവര്‍ പി.എ സര്‍ഫുദീന്റെ വിയോഗം മലയാള-തമിഴ് ഗാനരചനക്ക് വന്‍നഷ്ടം. അദ്ദേഹത്തിന്റെ കവിതയും ഗാനങ്ങളും പുതുനഗരത്ത് റംസാന്‍ ഓര്‍മ്മയില്‍. പുലവര്‍ എന്നാല്‍ തമിഴില്‍ കവിത എഴുതി പാടുന്നവര്‍ എന്നാണ് വിശേഷണം. നൂറോളം ഗാനങ്ങള്‍ തമിഴില്‍ എഴുതി തയ്യാറാക്കി അവതരിപ്പിച്ചിട്ടുണ്ട്. പഴയകാല തമിഴ് ചലച്ചിത്ര പാട്ടുകളുടെ പാരഡികളും കേരളത്തിലെയും തമിഴ്‌നാട്ടിലെയും രാഷ്ട്രീയ കക്ഷിനേതാക്കളെ പറ്റിയും നിരവധി പാട്ടുകള്‍ എഴുതി തയ്യാറാക്കിയിട്ടുണ്ട്.
തന്റെ കവിതകളും ഗാനങ്ങളും മറ്റ് പാരഡികളും അച്ചടിച്ച് വരണമെന്ന് ആഗ്രഹമില്ലാത്തൊരാളാണ് സര്‍ഫുദ്ദീന്‍. അങ്ങനെ സമീപിക്കുമ്പോള്‍ അവര്‍ക്ക് സമ്മാനമായി തന്റെ കവിതകളില്‍ ഏതെങ്കിലും പാടി കാണിച്ചുകൊടുക്കുന്നത് സര്‍ഫുദീന് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. അത്താഴമൂട്ട് നടത്തിയിരുന്ന മുസ്‌ലിം വാലിബര്‍ സംഘം, മുസ്‌ലിം വാലിബര്‍ മുന്നേറ്റ സംഘം എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചി സര്‍ഫുദീന്‍ പുതുനഗരം പഞ്ചായത്തിലെ മുസ്‌ലിം ലീഗിന്റെ ആദ്യ കാല പ്രവര്‍ത്തകന്‍ ആണ്. അര നൂറ്റാണ്ട് മുന്‍പ് പുതുനഗരത്ത് പ്രവര്‍ത്തിച്ചിരുന്ന സിങ്കകൊടി ബീഡികമ്പനിയിലെ തൊഴിലാളിയായ സര്‍ഫുദീന്‍, ബീഡി തൊഴിലിലേര്‍പ്പെടും കാലം ഇസ്‌ലാമിക ഗാന കച്ചേരി നാടകം എന്നിവ നടക്കുന്ന സ്ഥലത്തില്‍ പോകാനുള്ള താല്‍പരപ്യമാണ് കവിതയെഴുതാന്‍ പ്രചോതനമായിരുന്നത്. ആലപ്പുഴ ജില്ലയില്‍ നിന്നും നൂറ്റാണ്ടിന് മുന്‍പ് പുതുനഗരത്ത് താമസമാക്കിയ പുറക്കാട് കുടുംബത്തിലെ ഇന്നത്തെ കാരണവരാണ് പി.എ സര്‍ഫുദീന്‍.
പുതുനഗരത്തെ നരസിം മുഹമ്മദ് പുലവരുടെ മകള്‍ എന്‍.എസ്.എം റഹീമബീവിയാണ് ഭാര്യ. ബീഡി കമ്പനി തൊഴിലാളിയായ സര്‍ഫുദീന്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയില്ലെങ്കിലും അറബി, മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ പരിജ്ഞാനം നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."