HOME
DETAILS

രോഗികള്‍ക്ക് ആശ്വാസമായി മെഡിക്കല്‍കോളജിന് പുതിയ വെന്റിലേറ്ററുകളും എക്‌സറേ മെഷീനും

  
backup
December 17 2016 | 19:12 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%ae%e0%b4%be%e0%b4%af-2

 

തിരുവനന്തപുരം: രോഗികള്‍ക്ക് ആശ്വാസമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്ന് പുതിയ വെന്റിലേറ്ററുകളും എക്‌സറേ മെഷീനും അടുത്ത മാസം ആദ്യവാരം പ്രവര്‍ത്തനമാരംഭിക്കും. ജനറല്‍ മെഡിസിന്‍, ന്യൂറോ സര്‍ജറി, ന്യൂറോ മെഡിസിന്‍ തീവ്രപരിചരണവിഭാഗങ്ങളിലാണ് വെന്റിലേറ്ററുകള്‍ സ്ഥാപിക്കുക. എസ്.എ.റ്റി ആശുപത്രിയില്‍ ശസ്ത്രക്രിയാ ഉപകരണങ്ങളും മറ്റും അണുവിമുക്തമാക്കുന്ന ഓട്ടോ ക്‌ളാവ് മെഷീന്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും ജില്ലാ കലക്ടറേറ്റില്‍ നടന്ന എം.പി ലാഡ്‌സ് അവലോകനയോഗത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. മുന്‍ രാജ്യസഭാ എം.പി ടി.എന്‍ സീമയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച 68 ലക്ഷം രൂപ ചെലവിലാണ് ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയത്.
എ. സമ്പത്ത് എം.പിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച എണ്‍പത് ലക്ഷം രൂപ ചിലവില്‍ എട്ടു സ്‌കൂളുകള്‍ക്ക് വാങ്ങിയ സ്‌കൂള്‍ ബസുകള്‍ ജനുവരി ആദ്യവാരം ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. എ. സമ്പത്ത് എം.പിയുടേതായി 12.5 കോടിരൂപയുടെ 136 പ്രവൃത്തികള്‍ പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. 2014-15 മുതല്‍ 2016-17 വരെ കാലയളവില്‍ അനുവദിച്ച 13.5കോടിയുടെ 194 പ്രവൃത്തികളുടെ പുരോഗതിയാണ് വിലയിരുത്തിയത്. 78 ശതമാനം ഫണ്ട് വിനിയോഗം പൂര്‍ത്തിയായി. കൂടാതെ എസ് സി വിഭാഗത്തില്‍ 60 ലക്ഷം രൂപയുടെയും എസ്.ടി വിഭാഗത്തില്‍ 53.82 ലക്ഷം രൂപയുടെയുമായി പന്ത്രണ്ട് പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചു.
ജില്ലയിലെ വിവിധ മേഖലകളിലായി ശശി തരൂര്‍ എം.പിയുടെ 7.14 കോടി രൂപയുടെ 128 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. അനുവദിച്ച 11.6 കോടിരൂപയുടെ 196 പ്രവൃത്തികളുടെ സ്ഥാനത്താണിത്. 29.56 ലക്ഷം രൂപയുടെ 62 പ്രവൃത്തികളുടെ പണി പുരോഗമിക്കുന്നതായും യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലയിലെ മറ്റു രാജ്യസഭാ എം.പിമാരായ എ.കെ ആന്റണി, സി.പി നാരായണന്‍, സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹോ എന്നിവരുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച വിലയിരുത്തലുകളും നടന്നു. ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, ജില്ലാ പ്‌ളാനിംഗ് ഓഫീസര്‍ വി.എസ് ബിജു, എം.പി മാരുടെ പ്രതിനിധികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  13 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  14 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  15 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  16 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  16 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  16 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  16 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  17 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  17 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  17 hours ago