മില്‍മ ഓഫീസേഴ്സ് വാര്‍ഷിക സംസ്ഥാന സമ്മേളനം ഇന്ന്
തിരുവനന്തപുരം: മില്‍മയിലെയും മൂന്ന് മേഖലാ യൂണിയനുകളിലെയും ഉദ്യോഗസ്ഥരുടെ സംസ്ഥാന സംഘടനയായ ആള് കേരള മില്‍മ ഓഫീസേഴ്സ് ഫെഡറേഷന് രൂപീകരണത്തിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഒമ്പതാം സംസ്ഥാന സമ്മേളനം ഇന്ന് പി.എം.ജിയിലുള്ള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് ഹാളില്‍ നടക്കും.
രാവിലെ 11ന് എ.കെ.എം.ഒ.എഫ് ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്ന് മണിക്ക് പൊതുസമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും.
അസോസിയേഷന് ഓഫ് മില്‍മ ഓഫീസേഴ്സ് പ്രസിഡന്റ് അഡ്വ. ജി.ആര് അനില്‍ സ്വാഗതമാശംസിക്കും. സത്യന് മൊകേരി, പി. രാജു, കെ.പി രാജേന്ദ്രന്, നിയമസഭാ സാമാജികരായ കെ. മുരളീധരന്, പ്രദീപ് കുമാര്‍, മില്‍മ ചെയര്മാന് പി.ടി ഗോപാലക്കുറുപ്പ്, മില്‍മ മേഖല ചെയര്മാന്മാരായ കല്ലട രമേശ്, പി.എ ബാലന് മാസ്റ്റര്‍, കെ.എന്‍ സുരേന്ദ്രന് നായര്‍, മില്‍മ മാനേജിങ് ഡയറക്ടര്‍ യു.വി ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."