വള്ളക്കടവ് പാലം പുനര്‍നിര്‍മിക്കും: വി.എസ് ശിവകുമാര്‍ എം.എല്‍.എ
തിരുവനന്തപുരം: ബലക്ഷയം സംഭവിച്ച വള്ളക്കടവ് പാലം പുനര്‍നിര്‍മിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ പറഞ്ഞു. ഇതിനായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ചുകോടിരൂപ അനുവദിക്കുകയും 9.8 രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനും നടപടികള്‍ ആരംഭിച്ചു. സ്ഥലമേറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പാലം പുനര്‍നിര്‍മിക്കുന്നതിന് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുമെന്നും ഇതേക്കുറിച്ച് ആലോചിക്കുന്നതിനായി ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളുടെയും റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളുടെയും ജമാഅത്ത് കൗണ്‍സില്‍ പ്രതിനിധികളുടെയും ഒരു യോഗം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എം.എല്‍.എ ഹോസ്റ്റലില്‍ ചേരുമെന്നും വി.എസ്.ശിവകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."