ജില്ലാ ആസൂത്രണസമിതി ആസ്ഥാന മന്ദിരം സിവില്‍സ്റ്റേഷനില്‍
തിരുവനന്തപുരം: ജില്ലാ ആസൂത്രണസമിതിക്ക് കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ആസ്ഥാന മന്ദിരം നിര്‍മിക്കും. ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസ്, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എന്നിവ അടങ്ങുന്ന ഡി.പി.സി ആസ്ഥാനമന്ദിരം കലക്ടറേറ്റ് വളപ്പില്‍ ലഭ്യമാക്കിയ 50 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതിയോഗത്തില്‍ തീരുമാനമായി. ആറുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണചുമതല എല്‍. എസ്.ജി.ഡി എന്‍ജിനീയറിംഗ് വിഭാഗത്തെ ഏല്‍പിക്കുന്നതിനും ഡി.പി.സി തീരുമാനിച്ചു. പദ്ധതി ഫണ്ട് വിനിയോഗത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വളരെ പിന്നിലാണെന്നും സാമ്പത്തിക വര്‍ഷത്തിലെ ഫണ്ട് വിനിയോഗം പൂര്‍ണതയിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 28നകം എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ ഗുണഭോക്തൃ പട്ടിക ലഭ്യമാക്കണമെന്നും ഡി.പി.സി നിര്‍ദ്ദേശിച്ചു.
സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ച് പദ്ധതികള്‍ക്ക് സാങ്കേതികാനുമതി നല്‍കുന്ന പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും. നിലവില്‍ 80 ശതമാനം പദ്ധതികള്‍ക്കും സാങ്കേതികാനുമതി ലഭിച്ചതായും കമ്മിറ്റി വിലയിരുത്തി. ബ്ലോക്ക് മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ തലത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ത്വരിതപ്പെടുത്തുന്നതിനും ഡി.പി.സി അംഗങ്ങളുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ കൂടും. ആറ് പഞ്ചായത്തുകള്‍ സമര്‍പ്പിച്ച പദ്ധതി ഭേദഗതികള്‍ക്ക് ഡി.പി.സി അംഗീകാരം നല്‍കി. ആസൂത്രണ സമിതി അംഗങ്ങള്‍ക്ക് ജനുവരിയില്‍ ദ്വിദിന പരിശീലനം നല്‍കുന്നതിനും ആസൂത്രണ സമിതി തീരുമാനിച്ചു.
യോഗത്തില്‍ ചെയര്‍മാന്‍ വി കെ മധു, ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി എസ് ബിജു, ആസൂത്രണസമിതി അംഗങ്ങളായ അഡ്വ എസ് ഷൈലാബീഗം, ബി ടി മുരളി, അഡ്വ എസ് കെ ബെന്‍ ഡാര്‍വിന്‍, ഡി സ്മിത,കെ വി വിചിത്ര, വൈ ബി ശോഭകുമാര്‍, മായാദേവി, ചെറ്റച്ചല്‍ സഹദേവന്‍,ഷീജാ മധു, എം പി ജയലക്ഷ്മി,പ്രൊഫ എം ഗംഗാധരന്‍, ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."