സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഭൗതിക സാഹചര്യം കൂട്ടുന്നതിലും ശ്രദ്ധിക്കണം: മന്ത്രി സി രവീന്ദ്രനാഥ്
മട്ടന്നൂര്‍: വിദ്യാഭ്യാസത്തോടൊപ്പം കലാലയങ്ങളില്‍ ഭൗതിക സാഹചര്യങ്ങളും വര്‍ധിപ്പിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവണമെന്നും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ അറിവു നേടലാണ് പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തിയെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് പറഞ്ഞു. ചാവശേരി പി.കെ.കെ.എ.എം എല്‍.പി സ്‌കൂളിന്റെ പുനര്‍നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.സണ്ണി ജോസഫ് അധ്യക്ഷനായി. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ്‌റൂം മണിയമ്പള്ളി ആബൂട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ആദ്യകാല സെക്രട്ടറി പി.കെ.സി മമ്മുഹാജിയെ നഗരസഭ ചെയര്‍മാന്‍ പി.പി അശോകനും ഏറ്റവും മുതിര്‍ന്ന പൂര്‍വവിദ്യാര്‍ഥി പി.എം മൊയ്തീനെ എ.ഇ.ഒ കെ.ജെ ജനാര്‍ദനനും ആദരിച്ചു. അഡ്വ.കെ.ഇ.എന്‍ മജീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഹല്‍ പ്രസിഡന്റ് സി.സി നസീര്‍ ഹാജി സ്വാഗതവും കെ അഷറഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."