കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
പ്രചാരണ റാലി
തളിപ്പറമ്പ്: ഓട്ടോ ഡ്രൈവേഴ്‌സ് യൂനിയന്‍ എസ്.ടി.യുവിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ ഓട്ടോറാലി നടത്തി. ഓട്ടോതൊഴിലാളികള്‍ സഹപ്രവര്‍ത്തകന് നിര്‍മിച്ച് നല്‍കുന്ന ബൈത്തുറഹ്മയുടെ താക്കോല്‍ദാന ചടങ്ങിന്റെ പ്രചാരണാര്‍ത്ഥമാണ് റാലി സംഘടിപ്പിച്ചത്. സയ്യിദ് നഗറില്‍ നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ സി ഉമ്മര്‍ റാലി ഫഌഗ് ഓഫ് ചെയ്തു. നൗഷാദ് പുതുക്കണ്ടം, കെ.പി മുഹമ്മദ് റാഫി, കെ.വി.കെ അയ്യൂബ്, താജുദ്ദീന്‍ കിടക്ക, കെ.എസ് ഹിളര്‍, മര്‍സൂഖ് തളിപ്പറമ്പ്, റഷീദ് വെള്ളാവ്, മന്‍ഷാദ് കപ്പാലം നേതൃത്വം നല്‍കി.
അല്‍ മശ്ഹൂര്‍ പ്രഭാഷണം:
കബീര്‍ ബാഖവി പങ്കെടുക്കും
കണ്ണൂര്‍: അല്‍ മശ്ഹൂര്‍ ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന മദ്ഹുറസൂല്‍ പ്രഭാഷണ പരിപാടിയില്‍ ഇന്ന് ഹാഫിള് കാഞ്ഞാര്‍ അഹമദ് കബീര്‍ ബാഖവി, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി എന്നിവര്‍ പങ്കെടുക്കും. രാവിലെ 9ന് താണ ബൈത്തുല്‍ ബല്‍ഖീസിലാണ് പരിപാടി. പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം അഡ്വ. സയ്യിദ് നിസാര്‍ അല്‍ മശ്ഹൂര്‍ നിര്‍വഹിച്ചു. സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ അധ്യക്ഷനായി. മുസ്തഫ ഹുദവി ആക്കോട്, ഹാഫിള് അബൂബക്കര്‍ നിസാമി മലേഷ്യ പ്രഭാഷണം നടത്തി. ഡോ. ഗാലിബ് അല്‍ മശ്ഹൂര്‍, ഹാഫിള് അബ്ദുറഹ്മാന്‍ ഹാനി, ഡോ. സയ്യിദ് ബര്‍കിയ, സയ്യിദ് ഇല്യാസ് തങ്ങള്‍, സയ്യിദ് ഹാഷിം തങ്ങള്‍, കെ.കെ അബ്ദുല്ല ഹാജി, മുസ്തഫ അസ്ഹരി, സാബിത്ത് ചെമ്പിലോട്, പി ഹാരിഫ് ഹാജി, ഹാരിസ് പള്ളിപ്പുഴ, ഇബ്രാഹിം മൗലവി മടക്കിമല, കബീര്‍ കണ്ണാടിപ്പറമ്പ് സംസാരിച്ചു.
കോണ്‍ഗ്രസ് വിട്ടു വന്നവര്‍ക്ക് സ്വീകരണം
തളിപ്പറമ്പ്: കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച് കോണ്‍ഗ്രസ് എസില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണവും മെമ്പര്‍ഷിപ്പ് വിതരണവും ടൗണ്‍ സ്‌ക്വയറില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇ.പി ചന്ദ്രശേഖരന്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി എന്‍.വി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ക്ക് മന്ത്രി അംഗത്വം നല്‍കി.
ഇ.പി.ആര്‍ വേശാല, യു ബാബു ഗോപിനാഥ്, കെ.കെ ജയപ്രകാശ്, അഡ്വ. മനോജ് കുമാര്‍ സംസാരിച്ചു.
ഓക്‌സിജന്‍ മെഷീന്‍ നല്‍കി
പയ്യന്നൂര്‍: ദുബൈ കെ.എം.സി.സി പയ്യന്നൂര്‍ മണ്ഡലം കമ്മറ്റി പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ സെന്ററിലേക്ക് ഓക്‌സിജന്‍ മെഷീന്‍ സംഭാവന ചെയ്തു.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഹോപ്പ് അധികൃതര്‍ക്ക് മെഷീന്‍ കൈമാറി. ടി.വി മധുസൂദനന്‍ അധ്യക്ഷനായി. പി കുഞ്ഞിമുഹമ്മദ്, വി.പി വമ്പന്‍, കെ.പി ഭാസ്‌കരന്‍, കെ.ടി സഹദുല്ല, ഷരീഫ് കുഞ്ഞിമംഗലം, ഹാഷിം പെരിങ്ങോം, കെ.കെ അഷ്‌റഫ് സംസാരിച്ചു.
ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; ദമ്പതികള്‍ പിടിയില്‍
തളിപ്പറമ്പ്: നെടുമ്പാശ്ശേരി, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ ജോലി വാഗ്ദാനം ചെയ്ത് 75ഓളം പേരില്‍ നിന്ന് 25,000 രൂപ വീതം വാങ്ങിയ പേരാവൂര്‍ സ്വദേശികളായ ദമ്പതികള്‍ പിടിയില്‍. മോറാഴയില്‍ നിന്ന് നാട്ടുകാരാണ് ഇന്നലെ രാത്രി ഒമ്പതരയോടെ ഇവരെ പിടികൂടി പൊലിസ് സ്‌റ്റേഷനിലെത്തിച്ചത്. പരാതിക്കാരോട് ഇന്നു രാവിലെ സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കരിവെള്ളൂര്‍ കാര്‍ണിവലില്‍ മത്സരം
കരിവെള്ളൂര്‍: മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് 24 മുതല്‍ ജനുവരി 15 വരെ നടക്കുന്ന കരിവെള്ളൂര്‍ കാര്‍ണിവലില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. തിരുവാതിര, ഒപ്പന, മാപ്പിളപ്പാട്ട്, സിനിട്രാക്ക് ഗാനം, മൈലാഞ്ചി ഇടല്‍, സിനിമാറ്റിക്ക് ഡാന്‍സ്, പുഞ്ചിരി (നാലു വയസുവരെയുള്ള കുട്ടികള്‍ക്ക്) നാടന്‍ പാട്ട് ഗ്രൂപ്പ് അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 21നു മുമ്പ് ബന്ധപ്പെടുക. ഫോണ്‍: 9447237344.
ചെക്ക് ഡാം നിര്‍മിക്കണം
ശ്രീകണ്ഠപുരം: വയലുകളില്‍ ഉപ്പുവെള്ളം കയറുന്നതു തടയാന്‍ ചെങ്ങളായി പുഴയില്‍ ചെക്ക് ഡാം നിര്‍മിക്കണമെന്ന് ഡി.വൈ.എഫ്.ഐ ചെങ്ങളായി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ചിത്രകാരന്‍ എബി എന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. എം ഷാജര്‍, കെ മധു, അജ്‌നാസ് സംസാരിച്ചു.
മുസ്‌ലിം ലീഗ് സമ്മേളനം
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി മുസ്‌ലിം ലീഗ് പ്രഥമ സമ്മേളനം തുടങ്ങി. പി.എസ് അമിറലി നഗറില്‍ പി.പി ഉസ്മാന്‍ ഹാജി പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം അഡ്വ. എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ സലാഹുദ്ദിന്‍ അധ്യക്ഷനായി. വിപി മൂസാന്‍ ഹാജി, സി അബു, കെ.പി മൊയ്തിന്‍ കുഞ്ഞി, ബി.പി ഷുക്കൂര്‍, എന്‍.പി അഫ്‌സല്‍, നൗഷാദ് സംസാരിച്ചു.
മൊബൈല്‍ ബാങ്കിങ് സെമിനാര്‍
ആലക്കോട്: കരുവഞ്ചാല്‍ ലീഡേഴ്‌സ് ക്ലബിന്റെയും ലീഡ് ഡിസ്ട്രിക്ട് ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ മൊബൈല്‍ ബാങ്കിങ് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ചപ്പാരപ്പടവ് വ്യാപാരഭവനില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ മാത്യു, തേര്‍ത്തല്ലിയില്‍ ഷാജി കാരിക്കാട്ടില്‍, ആലക്കോട് പഞ്ചായത്ത് ഹാളില്‍ ആലീസ് ജോസഫ്, കരുവഞ്ചാലില്‍ ജെയിംസ് പുത്തന്‍പുര എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ലീഡേഴ്‌സ് ക്ലബ് പ്രസിമഡന്റ് സി.ജെ രാജു, ടി.വി ജോണ്‍, പി സന്തോഷ്, ഇ വാസുദേവന്‍ നമ്പൂതിരി, തോമസ് നേതൃത്വം നല്‍കി. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് സെമിനാര്‍ നടത്തിയത്.
നബിദിന സന്ദേശ റാലി ഇന്ന്
പഴയങ്ങാടി: മാടായി മേഖലാ എസ്.കെ.എസ്.എസ്.എഫും മാടായി പള്ളി ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി ഇന്നു നബിദിന സന്ദേശ റാലി നടത്തും. വൈകുന്നേരം നാലിനു പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നു ആരംഭിച്ച് മാടായി പള്ളി അങ്കണത്തില്‍ സമാപിക്കും.
അറിവരങ്ങ് ക്യാംപ്
ആലക്കോട്: ബാലസംഘം തടിക്കടവ് വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അറിവരങ്ങ് ക്യാംപ് സംഘടിപ്പിച്ചു. പാലക്കയം തട്ടില്‍ നടന്ന പരിപാടി നാടന്‍പാട്ട് കലാകാരന്‍ പ്രകാശന്‍ കതിരുമ്മല്‍ ഉദ്ഘാടനം ചെയ്തു. കെ.പി.വൈ ആസാദ് അധ്യക്ഷനായി. പി.പി ഷാജി, എം.കെ ഉമാദേവി, ദാമോദരന്‍, സി.കെ അജീഷ്, പി.കെ സുരേഷ്, പി.എസ് ശ്രീനന്ദ് സംസാരിച്ചു.
ആധാരം എഴുത്ത് അസോ. ജില്ലാ കണ്‍വന്‍ഷന്‍ ഇന്ന്
തളിപ്പറമ്പ്: ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ഇന്നു രാവിലെ 9.30ന് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ.ജി ഇന്ദുകലാധരന്‍ ഉദ്ഘാടനം ചെയ്യും. ഐറൈസിങ് കേരളയുടെ ഭാഗമാകുന്നതിന്റെ പ്രഖ്യാപനം വിജിലന്‍സ് ഡിവൈ.എസ്.പി പ്രദീപ് കുമാര്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."