HOME
DETAILS

ബി.ജെ.പിയിലെ ഉള്‍പ്പോര് പരസ്യമായ പൊട്ടിത്തെറിയിലേക്ക്

  
backup
May 22 2016 | 21:05 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d-%e0%b4%aa

പാലക്കാട്: സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തുടര്‍ന്നു വരുന്ന ബി.ജെ.പിയിലെ ഉള്‍പ്പോര് പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. പാലക്കാട് മണ്ഡലത്തില്‍ മത്സരിച്ച തന്നെ ബോധപൂര്‍വം തോല്‍പ്പിക്കുകയായിരുന്നുവെന്നാരോപിച്ച് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവും മുന്‍ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായിരുന്ന ശോഭ സുരേന്ദ്രന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായ്ക്കു പരാതി നല്‍കി.
 മലമ്പുഴ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനും ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുമായ സി കൃഷ്ണകുമാറിനെതിരെയാണ് ശോഭ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. തന്റെ തോല്‍വിക്കു പിന്നില്‍ ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ക്കു പങ്കുള്ളതായി ശോഭ കത്തില്‍ ആരോപിക്കുന്നു. തന്നെ തോല്‍പ്പിക്കുന്നതിനായി വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനുമായി സി കൃഷ്ണകുമാര്‍ ഒത്തുകളിച്ചു. വിജയപ്രതീക്ഷ ഏറെ ഉണ്ടായിരുന്ന മണ്ഡലമായിരുന്നു പാലക്കാട്. സംസ്ഥാനത്താദ്യമായി ബി.ജെ.പി ഭരിച്ച പാലക്കാട് നഗരസഭയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ മലമ്പുഴയിലെ പ്രചരണത്തിനായി കൃഷ്ണകുമാര്‍ കൊണ്ടുപോയി. ഇത് പാലക്കാട്ടെ തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചു.
പാര്‍ട്ടി വോട്ടുകളും പൂര്‍ണമായി തനിക്കു ലഭിച്ചിട്ടില്ല. അത്തരത്തില്‍ തനിക്കെതിരേ ഗൂഢനീക്കം നടത്തുകയും പാര്‍ട്ടിയുടെ വിജയത്തിനെതിരായി പ്രവര്‍ത്തിച്ച കൃഷ്ണദാസിനെതിരേ നടപടിയെടുക്കണമെന്നുമാണ് അമിത് ഷായ്ക്ക് അയച്ച കത്തില്‍ ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ജില്ലയില്‍ നിന്നും ഏറെപ്പേരും നിര്‍ദേശിച്ച സി കൃഷ്ണകുമാറിനെ ഒഴിവാക്കി ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയ സമയം മുതല്‍ പാലക്കാട്ടെ ബി.ജെ.പിയില്‍ കലഹങ്ങള്‍ ആരംഭിച്ചിരുന്നു.
പ്രാദേശിക വികാരം മാനിക്കാതെ ആര്‍.എസ്.എസിന്റേയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റേയും തീരുമാനപ്രകാരമാണ് ശോഭ ഇവിടെ സ്ഥാനാര്‍ഥിയായത്. ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനചടങ്ങ് സ്ഥാനാര്‍ഥിയായ ശോഭ സുരേന്ദ്രന്‍ എത്തും മുന്‍പേ നേതാക്കള്‍ നടത്തിയതും സുരേഷ് ഗോപി പങ്കെടുത്ത തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സി കൃഷ്ണകുമാര്‍ പങ്കെടുക്കാതിരുന്നതും ഇവര്‍ തമ്മിലുള്ള പരസ്പര കലഹത്തിന്റെ ഭാഗമായിരുന്നു.
തുടര്‍ന്നാണ് മലമ്പുഴയില്‍ സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. എന്നാല്‍ വി.എസ് അച്യുതാന്ദന്‍ മത്സരിച്ച മലമ്പുഴ മണ്ഡലത്തില്‍ ശക്തമായ പോരാട്ടം നടത്തി രണ്ടാം സ്ഥാനത്തെത്തുവാന്‍ കൃഷ്ണകുമാറിനു കഴിഞ്ഞിരുന്നു.  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നേമത്തിനൊപ്പം തന്നെ വിജയപ്രതീക്ഷ ബി.ജെ.പി വച്ചു പുലര്‍ത്തിയ മണ്ഡലമായിരുന്നു പാലക്കാട്.  കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം പങ്കെടുത്ത പൊതുയോഗവും പാലക്കാട്ടായിരുന്നു.
നിരവധി കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കിയും  കോടികള്‍ മുടക്കിയ പ്രചാരണ പ്രവര്‍ത്തനങ്ങളും ബി.ജെ.പി ഇവിടെ നടത്തിയെങ്കിലും 17000ത്തിലധികം വോട്ടുകളുടെ  ഭൂരിപക്ഷത്തില്‍ ഷാഫി പറമ്പില്‍ വിജയിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago