HOME
DETAILS

യൂറോപ്യന്‍ നയതന്ത്രജ്ഞന്റെ മരുഭൂമിയിലെ വീട്

  
backup
December 17 2016 | 21:12 PM

%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%af%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%a8

യൂറോപ്പില്‍ നിന്നും ശൂന്യതയുടെ മണല്‍ക്കാടിലേക്കു ജീവിതം പറിച്ചുനടുക, അവിടെ ഗ്രാമീണ അറബിയെപ്പോലെ ഒരു എംബസി ഉദ്യോഗസ്ഥന്‍ ജീവിക്കുക, യൂറോപ്പിന്റെ ശൈത്യവന്യതയില്‍ നിന്നു മരുഭൂ ജീവിതത്തിലേക്ക് ഇറങ്ങി വന്നിരിക്കുകയാണ് നെതര്‍ലന്‍ഡ് എംബസിയിലെ ഉദ്യോഗസ്ഥനായിരുന്ന പോള്‍ മാര്‍ഷല്‍ ക്യൂപെര്‍ ഷേഖ്.
 മരുഭൂമിയോടും അറേബ്യന്‍ ജനതയോടുമുള്ള അടങ്ങാത്ത ഇഷ്ടമാണ് പോള്‍ മാര്‍ഷല്‍ ക്യൂപെറെ ഇവിടെ എത്തിച്ചത്. സഊദി അറേബ്യയില്‍ നയതന്ത്ര ഉദ്യോഗസ്ഥനായി പോള്‍ എത്തിയപ്പോള്‍ മരുപ്പറമ്പുകളാണ് അദ്ദേഹത്തെ ആദ്യം ആകര്‍ഷിച്ചത്.
പിന്നെ, അദ്ദേഹം മരുപ്പറമ്പില്‍ ഒട്ടകക്കൂട്ടങ്ങളെ മേച്ചു നടന്നു. പ്രാകൃത ജീവിതം നയിക്കുന്ന നിഷ്‌കളങ്കരായ ബിദൂനികളുടെ ജീവിതത്തില്‍ ലയിച്ചു ചേര്‍ന്നു. അവരുടെ കുടുംബത്തിലെ അംഗമായാലോ എന്നുവരെ ആലോചിച്ചു. കുറഞ്ഞ കാലംകൊണ്ട് അറബി ഭാഷ സ്വായത്തമാക്കി. നാലു വര്‍ഷത്തിനകം ബദൂവിയന്‍ സംസാര ശൈലികളിലും നിപുണനായി. ബദൂവിയന്‍ ഭാഷ മാത്രമല്ല, അറബി നാടോടി സാഹിത്യവും പ്രാദേശിക വിജ്ഞാനങ്ങളും അനായാസം വഴങ്ങി. ഒടുവില്‍ ദൂതന്‍ എന്ന പേരും അദ്ദേഹത്തിനു പതിഞ്ഞു കിട്ടി.  
മൂന്നു പതിറ്റാണ്ടു മുന്‍പ് സഊദിയില്‍ എത്തിയപ്പോള്‍ തോന്നിയ ആവേശം ഇന്നും മണല്‍ക്കാടുകളോട് അദ്ദേഹം കെടാതെ സൂക്ഷിക്കുന്നു. റിയാദിലെ ഹോളണ്ട് എംബസിയില്‍ ജോലി ചെയ്യുന്ന കാലത്ത് അല്‍ നസീം ജില്ലയിലായിരുന്നു താമസം. അവിടെ നിന്നു നബാതിയന്‍ കവിതയും ബദുക്കളുടെ സംസാര ശൈലിയും പഠിച്ചെടുത്തു.
അതിനു ശേഷമാണ് മരുഭൂമിയുടെ ഹൃദയങ്ങള്‍ തേടിയുള്ള യാത്രകള്‍ ആരംഭിച്ചത്. അല്‍ അറബിയ ഡോക്യുമെന്ററിയില്‍ മരുഭൂ ജീവിതത്തെക്കുറിച്ച് അദ്ദേഹം വാചാലനാകുന്നു. 'മരുഭൂമി എന്റെ മാതൃഭൂമിയാണ്. ശൈത്യകാലത്ത് മഞ്ഞുപുതച്ച നെതര്‍ലന്‍ഡിലെ സായാഹ്നത്തില്‍ ഇരുട്ടു പരക്കുമ്പോള്‍ എന്റെ മനസ് ഓടുന്നത് മരുഭൂമികളിലേക്കാണ്. ഏറ്റവും വലിയ മരുഭൂമിയായ നുഫൂദിന്റെ ആഴങ്ങളില്‍ എന്റെ ചിന്തകള്‍ പറന്നു നടക്കും'.
അറബിയിലെ വാചാലത കേട്ടാല്‍ ഒന്നാന്തരം അറബ് വംശജനാണ് സംസാരിക്കുന്നതെന്നേ തോന്നൂ. അത്രയും സ്ഫുടതയോടെയാണ് സംസാരം. 'രാത്രിയില്‍ മരുഭൂമി വളരെ മനോഹരമാണ്. നക്ഷത്രങ്ങള്‍ യാതൊരു തടസവും ഇല്ലാതെ കാണുന്നത് അതി മനോഹരം തന്നെ'. അദ്ദേഹം പറയുന്നു.
ഒരു വേള,  പ്രേമനായകരുടെ രാജാവായ അറബ് സാഹിത്യത്തിലെ ഇമ്രുല്‍ ഖൈസിന്റെ കവിതകളിലേക്ക് അറിയാതെ അദ്ദേഹം ഇറങ്ങിച്ചെല്ലുന്നുണ്ട്. ഖൈസിന്റെ ഈരടികള്‍ ചൊല്ലി അദ്ദേഹം അനുവാചകരെ അത്ഭുതപ്പെടുത്തുന്നു. എല്ലാത്തിനും ഒരര്‍ഥമുണ്ടെന്ന അറബ് കാവ്യപ്രയോഗത്തെ തിരിച്ചറിയാന്‍ ഈ പര്യടനങ്ങള്‍ തന്നെ പ്രാപ്തനാക്കിയെന്നും പോള്‍ മാര്‍ഷല്‍ പറയുന്നു. പാരമ്പര്യ സഊദി സമൂഹത്തെയും പ്രാദേശിക കാവ്യരീതികളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന യാത്രാവിവരണമായ 'അറേബ്യ ഓഫ് ദി ബൈദൂയിന്‍സി'ന്റെ രചയിതാവാണ് അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago