ഡിസംബര്‍ 18 ആവര്‍ത്തിക്കുമ്പോഴും അറബിഭാഷ അവഗണനയില്‍ തന്നെ
ഏറ്റവും മഹത്വമേറിയ ഭാഷകളിലൊന്നാണ് അറബി ഭാഷ. അതിന്റെ തുടക്കം ഹീബ്രു ,ഗ്രീക്ക് തുടങ്ങിയ സെമിറ്റിക്ക് ഭാഷകളില്‍ നിന്നാണ്. പ്രവാചകന്‍ നൂഹ് നബിയുടെ പുത്രന്‍ സാമിലേക്ക് ചേര്‍ത്തിയാണ് ഈ ഭാഷ സെമിറ്റിക് എന്നറിയപ്പെടുന്നത്.രാജകീയ സദസ്സുകളിലൂടെയും വാണിജ്യ കേന്ദ്രങ്ങളിലൂടെയും അറബി ഭാഷ വളരെ പുരോഗതി പ്രാപിച്ചു. അറബി ഭാഷയുടെ പിതാവായി 'യഅറബു ബിനു ഖഹ്ത്വാന്‍ ' ആണ് അറിയപ്പെടുന്നത്.
1948 ല്‍ ബൈറൂത്തില്‍ (ലബ്‌നാന്‍) നടന്ന യുനെസ്‌കോയുടെ ജനറല്‍ കോണ്‍ഫറന്‍സില്‍ ഇംഗ്ലീഷ്, ഫ്രാന്‍സ് എന്നിവക്ക് പിറകില്‍ മൂന്നാം ഭാഷയായി അറബി ഭാഷ സ്ഥാനം പിടിച്ചു.1973 ന് യു.എന്‍.ഒ . ജനറല്‍ അസംബ്ലിയില്‍ അറബിഭാഷ ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ട ഡിസംബര്‍ 18 അറബിക്ക് ദിനമായി ആചരിക്കപ്പെടുന്നു. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ചൈനീസ് ,റഷ്യന്‍ എന്നിവയാണ് എന്‍.ഒ അംഗീകരിച്ച മറ്റു ഭാഷകള്‍. നാലായിരത്തില്‍ പരം വര്‍ഷം പഴക്കമുണ്ട്. 180 തലമുറകളായി ജനങ്ങള്‍ കൈകാരം ചെയ്യുന്ന ഭാഷയാണിത്. എല്ലാ നിലയിലും പരിഗണന അര്‍ഹിക്കുന്ന ഭാഷയായിരുന്നിട്ടും മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് അറബി ഭാഷയോടുള്ള അവഗണന തുടരുകയാണ്. അറബി ഭാഷയെ വേരോടെ പിഴുതെറിയാന്‍ ശ്രമിക്കുന്ന പ്രവണത ഖേദകരമാണ്. ഒരു അറബി സര്‍വകലാശാലക്ക് വേണ്ടിയുള്ള മുറവിളി എത്ര നാള്‍ നീണ്ടു പോവും എന്ന് തീര്‍ച്ചയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."