പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയില്‍: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതു ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്കു കത്ത് നല്കി.
പ്രവാസി സഹായ പദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ സാമ്പത്തിക സഹായ വിതരണം മിക്കവാറും നിലച്ചിരിക്കുന്നു. കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗം ബാധിച്ചവര്‍ക്കു സാമ്പത്തിക സഹായം നല്കുന്ന 'സാന്ത്വനം' പോലെയുള്ള പദ്ധതികളുടെ പ്രവര്‍ത്തനവും നിലച്ചമട്ടാണ്. ഗള്‍ഫ് നാടുകളിലെ പ്രതിസന്ധിയും സ്വദേശിവല്ക്കരണവുംമൂലം തൊഴില്‍ നഷ്ടപ്പെട്ട് നിരവധിപേര്‍ നാട്ടിലേക്കു മടങ്ങുകയാണ്. പ്രവാസി ക്ഷേമത്തിനായി ജസ്റ്റിസ് പി. ഭവദാസന്‍ ചെയര്‍മാനായി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എന്‍.ആര്.ഐ കമ്മിഷന് രൂപീകരിച്ചിരുന്നെങ്കിലും അതിന്റെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."