ഓണ്‍ലൈന്‍ ടാക്‌സി: മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം
കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സികളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജിയില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഡി.ജി.പിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. യൂബര്‍, ഒലെ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കു സ്വതന്ത്രമായി സര്‍വിസ് നടത്താന്‍ പൊലിസ് സാഹചര്യമൊരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ നവാസ് നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ വിശദമായ മറുപടി സത്യവാങ്മൂലം നല്‍കാനാണു കോടതി ആവശ്യപ്പെട്ടത്. ഹരജി ജനുവരി മൂന്നിന് വീണ്ടും പരിഗണിക്കും. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു യാത്രക്കാരെ കൊണ്ടുപോകാനും ഇവിടെനിന്നു കയറ്റാനും അവകാശമുണ്ടെന്നു വ്യക്തമാക്കിയാണു കഴിഞ്ഞ മാര്‍ച്ചില്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ഹൈക്കോടതി പൊലിസിന് ഇടക്കാല ഉത്തരവ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."