HOME
DETAILS

ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ബസുടമകള്‍

  
backup
December 18 2016 | 03:12 AM

%e0%b4%9a%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86


തൃശൂര്‍: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി രംഗത്ത്. പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മിനിമം ചാര്‍ജ് ഒന്‍പതുരൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 70 പൈസയാക്കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചുരൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു നാളെ ഗതാഗതമന്ത്രിയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. നിലവിലുള്ള നിരക്കുമായി മുന്നോട്ടുപോകാനാകില്ലെന്നു സര്‍ക്കാരിനെ അറിയിക്കും. മൂന്നു വര്‍ഷമായി സംസ്ഥാനത്ത് ബസ് ചാര്‍ജില്‍ വര്‍ധനവുണ്ടായിട്ടില്ലെന്നും ഈ കാലയളവില്‍ ഡീസല്‍ വില ആറുരൂപയിലധികം വര്‍ധിച്ചുവെന്നും ബസുടമകള്‍ പറഞ്ഞു.
ജീവനക്കാരുടെ ശമ്പളം, ഇന്‍ഷുറന്‍സ്, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയിലുണ്ടായ വിലവര്‍ധനവും ബസുടമകള്‍ക്കു താങ്ങാനാവുന്നതിനുമപ്പുറത്താണ്. നോട്ടു പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചതു സ്വകാര്യ ബസുടമകളെയാണ്. 40 ശതമാനം യാത്രക്കാരുടെ കുറവാണു രണ്ട് ആഴ്ച കൊണ്ട് ഉണ്ടായത്.
നോട്ട് പ്രതിസന്ധിക്കുശേഷം ബസില്‍ യാത്രചെയ്യുന്നതു വിദ്യാര്‍ഥികള്‍ മാത്രമാണെന്നും വിദ്യാര്‍ഥികളുടെ യാത്രാക്കൂലി വര്‍ധിപ്പിക്കേണ്ടത് അത്യവശ്യമാണെന്നും ബസ് ഓപറേറ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  10 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  10 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  10 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  10 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  10 days ago
No Image

ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

Kerala
  •  10 days ago
No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  11 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  11 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  11 days ago