നാളെ മുതല്‍ നാലു ദിവസം ട്രെയിനുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: അമ്പലപ്പുഴയില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ 19, 20, 21, 22 തിയതികളില്‍ ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു.
രാവിലെ 7.05നു പുറപ്പെടുന്ന ആലപ്പുഴ-കായംകുളം പാസഞ്ചര്‍ (56377) 21, 22 തിയതികളില്‍ പൂര്‍ണമായി റദ്ദാക്കും. രാവിലെ പത്തിനു പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍ (56381) ആലപ്പുഴ, കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ നാലു ദിവസവും ഭാഗികമായി റദ്ദാക്കും. ഉച്ചയ്ക്ക് ഒരു മണിക്കു പുറപ്പെടുന്ന കായംകുളം-എറണാകുളം പാസഞ്ചര്‍ (56382) ആലപ്പുഴ, കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ നാലുദിവസവും ഭാഗികമായി റദ്ദാക്കും. ഇതിനു പുറമെ, നാളെ ആലപ്പുഴയില്‍നിന്നു പുറപ്പെടാന്‍ 70 മിനിറ്റ് വൈകുകയും ചെയ്യും.
രാവിലെ 8.30നു പുറപ്പെടുന്ന കായംകുളം-എറണാകുളം പാസഞ്ചര്‍ (56380) ആലപ്പുഴ, കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ 20, 21, 22 തിയതികളില്‍ ഭാഗികമായി റദ്ദാക്കും. 22ന് ആലപ്പുഴയില്‍നിന്നു പുറപ്പെടാന്‍ 30 മിനിറ്റ് വൈകുകയും ചെയ്യും. രാവിലെ 8.50നു പുറപ്പെടുന്ന കൊല്ലം-എറണാകുളം പാസഞ്ചര്‍ (66302) ആലപ്പുഴ, കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ 20, 21, 22 തിയതികളില്‍ ഭാഗികമായി റദ്ദാക്കും.
കൊച്ചുവേളി-ചണ്ഡിഗഢ് എക്‌സ്പ്രസ് (12217) 75 മിനിറ്റ് വൈകി 10.35നായിരിക്കും നാളെ കൊച്ചുവേളിയില്‍നിന്നു പുറപ്പെടുക.
21ന് കൊച്ചുവേളി-അമൃതസര്‍ എക്‌സ്പ്രസ് (12483) 75 മിനിറ്റ് വൈകി 10.35നാകും കൊച്ചുവേളിയില്‍നിന്നു പുറപ്പെടുക. ഹരിപ്പാട് സ്റ്റേഷനില്‍ ട്രെയിന്‍ അര മണിക്കൂര്‍ പിടിച്ചിടാനും സാധ്യതയുണ്ട്. തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് (16346), അമൃതസര്‍- കൊച്ചുവേളി എക്‌സ്പ്രസ് (12484), തിരുനെല്‍വേലി-ഹാപ്പ എക്‌സ്പ്രസ്(19577) എന്നിവ ഹരിപ്പാട്, അമ്പലപ്പുഴ സ്റ്റേഷനുകളില്‍ ഒരു മണിക്കൂര്‍ വരെ ഈ ദിവസങ്ങളില്‍ പിടിച്ചിടാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."