പുതിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
കോഴിക്കോട്: സ്ഥിരനിയമനം ലഭിക്കേണ്ട അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിലേക്കു മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് ജനുവരി 10 മുതല്‍ പുതിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ പണിമുടക്കുന്നു. 2014ല്‍ അനുവദിക്കപ്പെട്ട പുതിയ സ്‌കൂളുകളിലെയും ബാച്ചുകളിലെയും 3,500ഓളം അധ്യാപകരാണു ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
ഫെബ്രുവരിയില്‍ നടക്കുന്ന പ്രാക്ടിക്കല്‍, മോഡല്‍ പരീക്ഷകള്‍ ബഹിഷ്‌കരിക്കാനാണ് കേരളാ നോണ്‍ അപ്രൂവ്ഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ തീരുമാനം. 2014ല്‍ നിയമം ലഭിച്ച ഇവര്‍ക്കു രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചര്‍ തസ്തികയില്‍ പ്രവര്‍ത്തിച്ചശേഷം തസ്തിക നിര്‍ണയം നടത്തി നിയമനാംഗീകാരം നല്‍കുമെന്നായിരുന്നു മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതുപ്രകാരം 2016 ഏപ്രില്‍ 11 മുതല്‍ തസ്തികാ നിര്‍ണയത്തിനുള്ള ഉത്തരവും മുന്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു.
എന്നാല്‍ പുതിയ സര്‍ക്കാര്‍ തസ്തിക നിര്‍ണയം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു പകരം അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിലേക്കു മാറ്റിക്കൊണ്ടുള്ള പുതിയ ഉത്തരവാണു പുറത്തിറക്കിയത്.
ഇത് അവകാശനിഷേധമാണെന്നും നിയമനവും തസ്തിക സൃഷ്ടിച്ചു ശമ്പള സ്‌കെയിലും ലഭിക്കാന്‍ താമസിക്കുംതോറും അധ്യാപകര്‍ക്ക് ഒട്ടേറെ സര്‍വിസ് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്നും സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."