കുമ്മനം ഉള്‍പ്പെടെ നാല് ബി.ജെ.പി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ
തിരുവനന്തപുരം: കുമ്മനം രാജശേഖരനടക്കമുള്ള പ്രമുഖ ബി.ജെ.പി നേതാക്കള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഒരുക്കുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷനു പുറമെ, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്, എം.ടി രമേശ് എന്നിവര്‍ക്കാണു സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്കാന് തീരുമാനിച്ചത്.
സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നു നാലുപേര്‍ക്കും ഭീഷണിയുണ്ടെന്നു കേന്ദ്രത്തിന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് സംഘം കേരളത്തിലെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് സി.ആര്.പി.എഫ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധിസംഘം നേതാക്കളെ സന്ദര്‍ശിച്ചിരുന്നു.
13 സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന നാലുസംഘങ്ങളായിരിക്കും നേതാക്കള്‍ക്കു സുരക്ഷ ഒരുക്കുക. ഇവരുടെ പൊതുപരിപാടിയുടെ ചുമതലയും വീടിന്റെ കാവലും സുരക്ഷാ സംഘത്തിനായിരിക്കും. സുരക്ഷ ഏര്‍പ്പെടുത്തി കഴിഞ്ഞാല്‍ രണ്ട് സി.ആര്.പി.എഫ് ജവാന്മാര് എപ്പോഴും ഇവര്‍ക്ക് അകമ്പടിയായി ഉണ്ടാകും. ജനുവരി ആദ്യത്തോടെ സുരക്ഷാഭടന്മാര് ഇവരുടെ സുരക്ഷാചുമതല ഏറ്റെടുക്കും.
കേന്ദ്രമന്ത്രിമാര്‍ക്കു നല്‍കുന്നതാണ് വൈ കാറ്റഗറി സുരക്ഷ. നേരത്തെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വൈ കാറ്റഗറി ലഭ്യമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."