തീരദേശ മേഖലയില്‍ പിടിമുറുക്കി വട്ടി പലിശ സംഘങ്ങള്‍
ചാവക്കാട്: വട്ടി പലിശ സംഘങ്ങള്‍ തീരദേശ മേഖലയില്‍ പിടിമുറുക്കുന്നു. മേഖലയിലെ ദാരിദ്രം മുതലെടുത്താണ് വട്ടിപലിശ സംഘങ്ങള്‍ തീരദേശ മേഖലയില്‍ പിടിമുറുക്കുന്നത്.
മത്സ്യലഭ്യത കുറവുമൂലം പട്ടിണിയിലായ തീരദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ചാണ് തമിഴ് വട്ടി പലിശ സംഘങ്ങളും പ്രദേശ വാസികളായ വട്ടി പലിശ സംഘങ്ങളും വ്യാപകമായി രംഗത്തുള്ളത്.
രണ്ടു ചെക്കു ലീഫുകളും സ്വന്തം പേരില്‍ വാങ്ങിയ 50 രൂപയുടെ മുദ്രപത്രവുമുണ്ടെങ്കില്‍ ആര്‍ക്കും പണം പലിശയ്ക്ക് ലഭിക്കും. തമിഴ് സംഘങ്ങള്‍ക്കു പുറമെ പ്രദേശവാസികളും വന്‍ തുകകള്‍ കൊള്ളപ്പലിശക്ക് നല്‍കി വരുന്നുണ്ട്.
ആദ്യം ചെറിയ സംഖ്യകള്‍ വായ്പ നല്‍കുന്ന തമിഴ് സംഘം ഇതിന്റെ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് കൂടുതല്‍ വലിയ തുകകള്‍ നല്‍കി കെണിയില്‍ വീഴ്ത്തുകയാണ് ചെയ്യുന്നത്.
തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ നിരവധി ഗ്രൂപ്പുകളായി തിരിഞ്ഞ് തീരദേശത്തെ വിവധ മേഖലകളിലെത്തി പണം നല്‍കുകയാണ് ചെയ്യുന്നത്. ചാവക്കാട്, ഒരുമനയൂര്‍, പുന്നയൂര്‍ മേഖലകളിലാണ് വട്ടിപലിശ സംഘങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തമിഴ് സംഘങ്ങള്‍ അഞ്ചുലക്ഷം വരെ തുക പലിശക്കു നല്‍കുമ്പോള്‍ പ്രദേശവാസികളായവര്‍ 25 ലക്ഷം വരെ തുക പലിശക്ക് നല്‍കുന്നുണ്ട്. ബാങ്കില്‍ നിന്നും വായ്പ ലഭിക്കാനുള്ള നൂലാമാലകളും നടപടി ക്രമങ്ങളുമൊക്കേയാണ് ആവശ്യക്കാരെ വട്ടി പലിശ സംഘങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് പിന്നിലുള്ളത്. വായ്പയെടുത്ത തുകയും പകുതിയിലധികം തുക പലിശയായും തിരച്ചടച്ചിട്ടും പലരും കടക്കെണിയിലാണ് കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."