HOME
DETAILS
MAL
പ്രണയിതാക്കള്‍ തീവണ്ടിക്കുമുന്നില്‍ ചാടി മരിച്ചു
backup
December 18 2016 | 04:12 AM
ബിജ്നോര്‍: ബന്ധുക്കളില്‍ നിന്നുള്ള എതിര്‍പ്പിനെതുടര്‍ന്ന് പ്രണയിതാക്കള്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. അലോക് സൈനി(21), വര്‍ഷ സൈനി(20) എന്നിവരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ഇവര്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തു. അലോക് ഡല്‍ഹിയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും വര്‍ഷ കോളജ് വിദ്യാര്‍ഥിനിയുമാണ്.
തീവണ്ടിക്കുമുന്നില്ചാടിയ ഇവരില്‍ വര്‍ഷ സംഭവ സ്ഥലത്തുതന്നെ മരിച്ചു. അലോക് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."