HOME
DETAILS
MAL
പുരുളിയ കേസ്: പ്രതിയെ ഇന്ത്യയിലെത്തിക്കാന്‍ ഡെന്മാര്ക്കിനെ സമീപിക്കും
backup
December 18 2016 | 04:12 AM
ന്യൂഡല്‍ഹി: പ.ബംഗാളിലെ പുരുളിയയില്‍ ആയുധം ഇറക്കിയ കേസില്‍ പുതിയ അപേക്ഷയുമായി ഇന്ത്യ ഡെന്മാര്ക്കിനെ സമീപിക്കുന്നു. കേസിലെ മുഖ്യ പ്രതിയായ നീല്‍സ് ഹോക്ക് കിം ഡേവിയെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ ഡെന്മാര്ക്കിനെ സമീപിക്കുന്നത്. 21 വര്‍ഷം മുമ്പ് നടന്ന കേസാണ് വീണ്ടും പരിഗണിക്കപ്പെടുന്നത്. നേരത്തെ ഇയാളെ രാജ്യത്തെത്തിക്കുന്ന കാര്യത്തില്‍ ഡെന്മാര്ക്കുമായുള്ള കുറ്റവാളികളെ കൈമാറുന്ന കാര്യത്തില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്നും ഇതേതുടര്‍ന്നാണ് വീണ്ടും പുതിയ അപേക്ഷ നല്‍കുന്നതെന്നും കേന്ദ്ര നിയമമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."