HOME
DETAILS
MAL
മണിപ്പൂരില്‍ സൈനിക പോസ്റ്റ് ആക്രമിച്ച് തീവ്രവാദികള്‍ ആയുധങ്ങള്‍ തട്ടിയെടുത്തു
backup
December 18 2016 | 04:12 AM
ഇംഫാല്‍:മണിപ്പൂരില്‍ തീവ്രവാദികള്‍ സൈനിക പോസ്റ്റ് ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുത്തു. മണിപ്പൂരിലെ നോനി ജില്ലയിലെ 7-ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ സൈനിക പോസ്റ്റാണ് എന്‍.എസ്.സി.എന്‍-ഐ.എം(നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ്-ഐസക് മുയ്വ) വിഭാഗത്തില്‍പ്പെട്ട 70അംഗ സായുധസംഘം തട്ടിയെടുത്തത്.
ഇന്നലെ രാവിലെ ഏതാണ്ട് 11 മണിയോടെയാണ് സംഘം സൈനിക പൊസ്റ്റില്‍ എത്തിയത്. സംഭവമറിഞ്ഞ് മണിപ്പൂര്‍ പൊലിസിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി. മണിപ്പൂരില്‍ തീവ്രവാദികള്‍ ആഹ്വാനം ചെയ്ത ബന്ദ് ഇന്നലെയായിരുന്നു. ഇതിന്റെ മറവിലാണ് സായുധ സംഘം സൈനിക പോസ്റ്റ് ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."