പോപ്പുലര്‍ മാരുതിയുടെ വീല്‍സ് ഓഫ് ഇന്ത്യ ഓള്ടുഗതര് പ്രചാരണം തുടങ്ങി
കൊച്ചി: പോപ്പുലറും മാരുതി സുസുക്കിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മാരുതിയുടെ ഈവര്‍ഷത്തെ ഏറ്റവും വലിയ ഓഫറായ വീല്‍സ് ഓഫ് ഇന്ത്യ ഓള് ടുഗതര്‍ പ്രചാരണത്തിന് തുടക്കമായി. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി നിരവധി ഓഫറുകളും ആനുകൂല്യങ്ങളും മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്. വീല്‍സ് ഓഫ് ഇന്ത്യ ഓള്ടുഗതര് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് ഒറ്റ ദിവസം നൂറ് മാരുതി വാഹനങ്ങളുടെ ബുക്കിങ് നടത്തുമെന്ന്്് പോപ്പുലര്‍ മാരുതി എം.ഡി പോള്‍ കെ ജോണ്‍, ബ്രാഞ്ച് ഹെഡ് സാബു രാമന് എന്നിവര്‍ പറഞ്ഞു. ഇന്ന് വൈകിട്ട് ഹൈവേ ഗാര്‍ഡനില്‍ നടക്കുന്ന ചടങ്ങില്‍ നൂറ് വാഹനങ്ങളുടെ ബുക്കിങ് നടക്കും.
സ്പോട്ട് ബുക്കിങ്, പുതുവര്‍ഷ ബമ്പര്‍ സമ്മാനം സ്പോട്ട് ഇവാലുവേഷന്‍ സൗകര്യം, സീറോ ഡൗണ്‍പേയ്മെന്റ് സ്കീം തുടങ്ങിയ ഓഫറുകളും ഉണ്ടാകും. ആള്‍ട്ടോ 800 ന്റെ എല്ലാ മോഡലുകള്‍ക്കും മുപ്പതിനായിരം രൂപ ഉപഭോക്തൃ ഓഫറും ഇരുപത്തയ്യായിരം രൂപയുടെ എക്സ്ചേഞ്ച് ബോണസും അടക്കം 60000 രൂപയുടെ ഓഫറുകളാണ് ലഭിക്കുക.
രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയുടെ ചരിത്രത്തിലാദ്യമായി പോപ്പുലര്‍ ആള്‍ട്ടോ 360 വി ആര് വെര്‍ച്വല്‍ റിയാലിറ്റി അനുഭവം പോപ്പുലര്‍ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് കാറുകളുടെ സവിശേഷതകള്‍ ത്രീ ഡൈമന്‍ഷനില്‍ വ്യത്യസ്ത മോഡലുകള്‍ എന്നിവ പരിശോധിക്കാം. ഇതിനായി ഹൈറെസല്യൂഷനിലുളള 360 ഡിഗ്രി വീഡിയോയാണ് ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."